അബുദാബി: അഫ്‌ഗാനിസ്ഥാൻ താലിബാന്‍റെ നിയന്ത്രണത്തിലായതോടെ രാജ്യം വിട്ട പ്രസിഡന്‍റ് അഷ്റഫ് ഗനി തങ്ങളുടെ രാജ്യത്തുണ്ടെന്ന് സ്ഥിരീകരിച്ച് യു.എ.ഇ സർക്കാർ. ബുധനാഴ്ചയാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.
അഷ്‌റഫ് ഗനിയും കുടുംബവും യു.എ.ഇയില്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍
ഗനിയും കുടുംബവും തങ്ങളുടെ രാജ്യത്തുണ്ടെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെയാണ് അറിയിച്ചത്.
അഷ്റഫ് ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണന നൽകി സ്വാഗതം ചെയ്തെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു. ഞായറാഴ്ച താലിബാൻ കാബൂളിലെത്തിയതോടെയാണ് ഗനിയുടെ കുടുംബവും അടുത്ത അനുയായികളും രാജ്യം വിട്ടത്. രക്തച്ചൊരിച്ചിൽ തടയാനാണ് താന്‍ രാജ്യം കടന്നതെന്നാണ് പ്രസിഡിന്‍റിന്‍റെ വിശദീകരണം.
ശേഷം, പ്രസിഡന്‍റിന്‍റെ കൊട്ടാരം താലിബാന്‍ പിടിച്ചെടുത്തു. ആദ്യം താജികിസ്ഥാനിലേക്കാണ് ഗനി പോയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍, ആ രാജ്യം ഗനിയുടെ വിമാനമിറക്കാന്‍ അനുമതി നിഷേധിച്ചെന്നും തുടര്‍ന്ന് ഒമാനിലേക്ക് പോയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. നാല് കാറുകളും ഹെലികോപ്ടറും നിറയെ പണവുമായാണ് അഷ്‌റഫ് ഗനി രാജ്യം കടന്നതെന്ന പ്രചാരണവുമുണ്ടായിരുന്നു.