കേരളം

kerala

ETV Bharat / international

ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആറ് ഇന്ത്യക്കാർ - ദുബായ് വിമാനത്താവളം

യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ഇവർ മാർച്ച് 18നാണ് ദുബായിലെത്തിയത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ വിമാനത്തിൽ കയറാൻ അവർക്ക് കഴിഞ്ഞില്ല.

Indians stuck at Dubai airport  Indians stuck at Terminal 3 of the Dubai Airport  Indian Consultants in Dubai  ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആറ് ഇന്ത്യക്കാർ  വിമാനത്താവളത്തിൽ കുടുങ്ങി ആറ് ഇന്ത്യക്കാർ  ദുബായ് വിമാനത്താവളം  Dubai Airport
ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആറ് ഇന്ത്യക്കാർ

By

Published : Mar 23, 2020, 2:56 PM IST

ദുബായ്: ആറ് ഇന്ത്യക്കാർ നാല് ദിവസമായി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയ ശേഷം മാർച്ച് 18നാണ് ഇവർ ദുബായിലെത്തിയത്. അന്ന് വൈകുന്നേരം ന്യൂഡൽഹിയിലേക്ക് പുറപ്പെടാനിരിക്കുകയായിരുന്നു സംഘം. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയതുകൊണ്ട് വിമാനത്തിൽ കയറാൻ അവർക്ക് കഴിഞ്ഞില്ല.

"ഞങ്ങൾക്ക് എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. മൂന്ന് രാത്രികളായി ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്. വിലക്ക് എത്ര ദിവസത്തേക്കാണ് എന്നറിയില്ല. ഞങ്ങൾ ഏഴ്‌ പേരുണ്ടായിരുന്നു. വിലക്ക് ഏർപ്പെടുത്തിയതിനാൽ ഒരാൾ ഫ്രാൻസിലേക്ക് തിരിച്ച് പോയി," ഡൽഹി സ്വദേശിയായ ദീപക് ഗുപ്‌ത പറയുന്നു. സഹായത്തിനായി ദുബായിലെ ഇന്ത്യൻ കൺസൾട്ടൻസുമായി നിരവധി തവണ ബന്ധപ്പെട്ടെങ്കിലും അവർ മറുപടി നൽകുന്നില്ലെന്നാണ് ഇവർ പറയുന്നത്.

"ഈ സാഹചര്യത്തിൽ ഞങ്ങൾക്ക് കൂടുതലൊന്നും ചെയ്യാനാകില്ല. വിമാനത്താവളത്തിലെ ഹോട്ടലുകളിൽ മുറികൾ ഒഴിവില്ല. ഇവരെ ഇന്ത്യയിലെത്തിക്കാനും സാധിക്കില്ല. ഇവരുടെ ദുരവസ്ഥ ഒഴിവാക്കാൻ വിമാനക്കമ്പനികളുമായും പ്രാദേശിക അധികാരികളുമായും ഞങ്ങൾ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്", ഇന്ത്യൻ കൺസൾട്ടൻസിലെ ചാൻസറി ആൻഡ് കോൺസൽ മേധാവി നീരജ് അഗർവാൾ അറിയിച്ചു. സംഘത്തിലെ മൂന്ന് പേർ പഞ്ചാബ് സ്വദേശികളും മറ്റ് മൂന്ന് പേർ രാജസ്ഥാൻ, ഡൽഹി, ഹിമാചൽ പ്രദേശ് സ്വദേശികളുമാണ്.

ABOUT THE AUTHOR

...view details