ദമാസ്‌കസ്: സിറിയയിൽ നടന്ന വ്യോമാക്രമണത്തിൽ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരാണ് ആക്രമണത്തിന് ഇരയായത്. സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഇദ്‌ലിബ് മാർക്കറ്റിൽ തിങ്കളാഴ്‌ചയാണ് ആക്രമണം നടന്നത്. സിറിയൻ പ്രതിരോധ സേനയിലെ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ശരീരങ്ങൾ കെട്ടിടത്തിനടിയിൽ നിന്നും നീക്കം ചെയ്‌തു.
സംഘർഷാവസ്ഥക്കിടെ സിറിയയിൽ വ്യോമാക്രമണം; 21 മരണം - ഇദിലിബ്
സിറിയയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഇദ്‌ലിബ് മാർക്കറ്റിൽ തിങ്കളാഴ്‌ച നടന്ന ആക്രമണത്തിൽ 21 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു
സംഘർഷാവസ്ഥക്കിടെ സിറിയയിൽ വ്യോമാക്രമണം; 21 മരണം
സാധാരണക്കാർ തിങ്ങിനിറഞ്ഞ മാർക്കറ്റിൽ നടന്ന ആക്രമണം വലിയൊരു ദുരന്തത്തിനാണ് വഴിവെച്ചതെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായും പ്രതിരോധ സേന ഫേസ്ബുക്കില്‍ കുറിച്ചു. ഇദ്‌ലിബ് പ്രവിശ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആക്രമണം നടന്നത്. രാജ്യത്തെ സൈനികരും വിമതകലാപകാരികളും തമ്മിലുള്ള പോരാട്ടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.