റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ 11 ഇന്ത്യക്കാര്‍ മരിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മദീനയില്‍ നാല്, മക്കയില്‍ മൂന്ന്, ജിദ്ദയില്‍ രണ്ട്, റിയാദിലും ദമാമിലും ഒരാള്‍ വീതവുമാണ് മരിച്ചത്. സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ഭക്ഷണവും മരുന്നും അടിയന്തര സഹായങ്ങളും എത്തിച്ചു നല്‍കുന്നുണ്ടെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി - ഇന്ത്യന്‍ എംബസി
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തരുതെന്ന് ഇന്ത്യന്‍ എംബസി.
സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 11 ആയി
ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്‌ടിക്കുന്ന തരത്തില്‍ സാമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തെരുതെന്നും എംബസി അഭ്യര്‍ഥിച്ചു. ആരോഗ്യ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും സൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസഫ് സയീദ് പറഞ്ഞു.