കേരളം

kerala

ETV Bharat / international

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും; മുന്നറിയിപ്പുമായി സെലെൻസ്‌കി

പ്രതിരോധ ഉപരോധമില്ലെങ്കില്‍ നോർഡ് സ്ട്രീം 2 ആയുധമാക്കി റഷ്യ യുദ്ധം തുടങ്ങും

Zelenskyy urges NATO to impose no-fly zone over Ukraine  NATO  Volodymyr Zelenskyy  russia ukraine war  റഷ്യ യുക്രൈന്‍ യുദ്ധം  നോ ഫ്ലൈ സോൺ  നാറ്റോ  വ്ളാദ്മിര്‍ സെലെൻസ്കി
നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും; മുന്നറിയിപ്പുമായി സെലെൻസ്‌കി

By

Published : Mar 14, 2022, 7:20 AM IST

കീവ്:നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്കി. നാറ്റോ അംഗമായ പോളണ്ടിന്‍റെ അതിർത്തിക്കടുത്തുള്ള സൈനിക പരിശീലന ഗ്രൗണ്ടിൽ റഷ്യൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് സെലെൻസ്കിയുടെ മുന്നറിയിപ്പ്.

സംഭവത്തില്‍ 35 പേര്‍ കൊല്ലപ്പെടുകയും 130ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ യുക്രൈന് മുകളില്‍ നോ ഫ്ലൈ സോൺ ഏർപ്പെടുത്തണമെന്ന് നോർത്ത് അറ്റ്‌ലാന്‍റിക് ട്രീറ്റി ഓർഗനൈസേഷനോട് (നാറ്റോ) സെലെൻസ്കി വീണ്ടും ആവശ്യപ്പെട്ടു. തിങ്കളാഴ്ച നടത്തിയ വെർച്വൽ പ്രസംഗത്തിലാണ് യുക്രൈന്‍ പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്. അല്ലെങ്കില്‍ അംഗരാജ്യങ്ങളെ റഷ്യ ആക്രമിക്കുന്നത് കാണണമെന്നും സെലെൻസ്കി പറഞ്ഞു.

"നിങ്ങൾ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കിൽ, റഷ്യൻ മിസൈലുകൾ നിങ്ങളുടെ പ്രദേശത്ത്, നാറ്റോ പ്രദേശത്ത്, നാറ്റോ പൗരന്മാരുടെ വീടുകളിൽ പതിക്കുന്നതിന് അധികം സമയം വേണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു." സെലെൻസ്‌കി പറഞ്ഞു.

also read: ലെവീവില്‍ നിന്ന് 1,25,000 പേരെ 'സുരക്ഷിത ഇടനാഴി' വഴി ഒഴിപ്പിച്ചെന്ന് സെലന്‍സ്‌കി

പ്രതിരോധ ഉപരോധമില്ലെങ്കില്‍ നോർഡ് സ്ട്രീം 2 ആയുധമാക്കി റഷ്യ യുദ്ധം തുടങ്ങുമെന്ന് നാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകിയതായും യുക്രൈന്‍ പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പടിഞ്ഞാറൻ യുക്രൈനിലെ യാവോറിവ് സൈനിക പരിശീലന ഗ്രൗണ്ടിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ 180 "വിദേശ കൂലിപ്പടയാളികളെ" കൊലപ്പെടുത്തിയതായി റഷ്യ അവകാശപ്പെട്ടുവെന്നാണ് ഒരു മാധ്യമ റിപ്പോർട്ട്. എന്നാല്‍ വാര്‍ത്ത കീവ് നിഷേധിച്ചു

ABOUT THE AUTHOR

...view details