കീവ്: റഷ്യൻ സൈന്യം കീവില്‍ അതിശക്തമായ ആക്രമണം നടത്തുന്ന സാഹചര്യത്തില്‍ യുക്രൈൻ തലസ്ഥാനമാ കീവില്‍ നിന്ന് രക്ഷപെടാനുള്ള അമേരിക്കൻ സഹായം നിരസിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്‌മിർ സെലൻസ്‌കി. 'യുദ്ധം ഇവിടെയാണ്, എനിക്ക് വേണ്ടത് സൈനിക സഹായമാണ്. ഞാൻ ഒളിച്ചോടില്ല ".. ഇങ്ങനെയാണ് അമേരിക്ക സഹായം വാഗ്‌ദാനം ചെയ്‌തപ്പോൾ സെലൻസ്‌കി പ്രതികരിച്ചതെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
അമേരിക്കൻ സഹായം തള്ളി സെലൻസ്‌കി, കീവില്‍ റഷ്യൻ വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈൻ സൈന്യം - യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്‌മിർ സെലൻസ്‌കി
'യുദ്ധം ഇവിടെയാണ്, എനിക്ക് വേണ്ടത് സൈനിക സഹായമാണ്. ഞാൻ ഒളിച്ചോടില്ല ".. ഇങ്ങനെയാണ് അമേരിക്ക സഹായം വാഗ്‌ദാനം ചെയ്‌തപ്പോൾ സെലൻസ്‌കി പ്രതികരിച്ചതെന്ന് അമേരിക്കൻ ഇന്‍റലിജൻസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്‌തു.
അമേരിക്കൻ സഹായം തള്ളി സെലൻസ്‌കി,
also read: റഷ്യക്കെതിരെ കൂടുതൽ ഉപരോധവുമായി യൂറോപ്യൻ യൂണിയൻ; പുടിന്‍റെ ആസ്ഥികള്‍ മരവിപ്പിച്ചേക്കും
അതിനിടെ കീവില്‍ റഷ്യൻ വിമാനം വെടിവെച്ചിട്ടെന്ന് യുക്രൈൻ സൈന്യം സ്ഥിരീകരിച്ചു. ബില സെർക്‌വയ്ക്ക് സമീപമാണ് (കീവില്‍ നിന്ന് 85 കിലോമീറ്റർ) Ilyushin Il-76 സൈനിക വിമാനം വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അവകാശപ്പെട്ടത്. എന്നാല്‍ റഷ്യ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.