വാഷിംഗ്‌ടൺ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ മോസ്കോ കോടതി ശിഷിച്ചതിനെ അപലപിച്ച് ലോക നേതാക്കൾ. നവാൽനിയെ രണ്ട് വർഷവും എട്ട് മാസവും തടവിന് ശിക്ഷിക്കാനുള്ള റഷ്യയുടെ തീരുമാനത്തിൽ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. സഖ്യകക്ഷികളുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു.
നവാൽനിയുടെ മോചനം ആവശ്യപ്പെട്ട് ലോകനേതാക്കള്‍ - അലക്‌സി നവാൽനി
സഖ്യകക്ഷികളുമായി ആലോചിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. നവാൽനിക്കെതിരായ വിധി റഷ്യൻ സർക്കാരിന്‍റെ ഭീരുത്വമാണ് സൂചിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
റഷ്യയിലേക്ക് മടങ്ങാനുള്ള നവാൽനിയുടെ തീരുമാനത്തെ ധീരവും നിസ്വാർത്ഥവുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. നവാൽനിക്കെതിരായ വിധി റഷ്യൻ സർക്കാരിന്‍റെ ഭീരുത്വമാണ് സൂചിപ്പിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ജനുവരി 17നാണ് ജർമനിയിൽ നിന്ന് മോസ്കോയിലെത്തിയ നവാൽനിയെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് നവാൽനിയെ രാസായുധ ആക്രമണത്തിനു ശേഷം കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്.
നവാൽനിക്കെതിരെയുള്ള നടപടി എല്ലാവിധ നിയമങ്ങൾക്കും എതിരാണെന്ന് ജർമൻ ചാൻസിലർ ആഞ്ചല മെർക്കൽ പറഞ്ഞു. നവാൽനിയെ ഉടൻ മോചിപ്പിക്കണമെന്നും സമാധാനപരമായി പ്രതിഷേധം നടത്തുന്നവർക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ജർമ്മൻ കാബിനറ്റ് വക്താവ് സ്റ്റെഫെൻ സീബർട്ട് ട്വിറ്ററിലൂടെ അവശ്യപ്പെട്ടു . രാഷ്ട്രീയ ആവശ്യങ്ങൾക്കായി നീതിന്യായ വ്യവസ്ഥ ദുരുപയോഗം ചെയ്യരുതെന്ന് സംഭവത്തെ അപലപിച്ചു കൊണ്ട് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വിറ്ററിൽ കുറിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും റഷ്യയുടെ നടപടിയെ തള്ളിക്കൊണ്ട് പ്രസ്‌താവനയിറക്കി. നവാൽനിയുടെ ഉടൻ മോചിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ വിദേശ നയ മേധാവി ജോസെപ് ബോറെനും ആവശ്യപ്പെട്ടു.