ന്യൂയോര്‍ക്ക്: കൊവിഡിനെ തുടർന്നുള്ള പ്രതിരോധ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷിതവും ആരോഗ്യകരവുമായ രീതികൾ ശക്തിപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രസഭ ഫൗണ്ടേഷൻ ആന്‍റ് ഇല്യുമിനേഷൻ എന്നിവ പൊതു സേവന പ്രഖ്യാപനത്തിൽ പങ്കാളിയായി. ഈ സമയത്ത് ആരോഗ്യ സംരക്ഷണത്തിന് നിർദേശം ലഭിക്കുന്ന വഴികൾ ആളുകൾ കണ്ടെത്തണമെന്നും ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് പറഞ്ഞു. വിവിധ മേഖലകളുമായി കൈകോർക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകാരോഗ്യ സംഘടന യുഎൻ ഫൗണ്ടേഷനുമായി കൈകോർക്കുന്നു - ടെഡ്രോസ് അദാനോം ഗെബ്രിയേസുസ്
വിവിധ മേഖലകളുമായി പൊതു സേവന പ്രഖ്യാപനത്തിൽ കൈകോർക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ലോകാരോഗ്യ സംഘടന മേധാവി ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസുസ് പറഞ്ഞു
ലോകാരോഗ്യ സംഘടന യുഎൻ ഫൗണ്ടേഷനുമായി കൈകോർക്കുന്നു
അക്കാദമി അവാർഡും എമ്മി അവാർഡ് നോമിനിയുമായ സ്റ്റീവ് കാരെലെയാണ് പിഎസ്‌എയ്ക്ക് ശബ്ദം നൽകുന്നതെന്നും സ്‌പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, അറബിക് എന്നിവയുൾപ്പെടെ ഭാഷകളിൽ ഇത് റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സാമൂഹിക മാറ്റം കൊണ്ടു വരാനുള്ള ശക്തമായ ഉപകരണമാണ് കഥപറച്ചിൽ എന്ന് ഇല്യുമിനേഷൻ സ്ഥാപകനും സിഇഒയുമായ ക്രിസ് മെലേന്ദ്രി പറഞ്ഞു.