ഗ്രിവന്‍സ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന. രോഗികളെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും പരിശോധിച്ച് ചികിത്സ ഉറപ്പാക്കാനും തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍-ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന - COVID-19
രോഗികളെ കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും പരിശോധിച്ച് ചികിത്സ ഉറപ്പാക്കാനും തയ്യാറാകണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍-ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. നിലവിലെ മാറ്റത്തെ നിലനിര്‍ത്തണം. ഇതിനായി രോഗികളെയും അവരുടെ സമ്പര്‍ക്കവും കണ്ടെത്തി ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളില്‍ കഴിഞ്ഞതും സാമൂഹ്യ അകലം പാലിച്ചതുമാണ് രോഗം നിയന്ത്രണത്തിലാകാനുള്ള കാരണം. എന്നാല്‍ രോഗം ഇപ്പോഴും ഭീകരമായി തുടരുന്നുണ്ട്. കൊവിഡ് രോഗം ഇല്ലാതാക്കാന്‍ ലോകരാജ്യങ്ങള്‍ ഒരുമിക്കണം.
രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ലോക രാജ്യങ്ങള്‍ ഒന്നായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തിങ്കളാഴ്ച വരെ യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,341,851 കേസുകളാണ്. 122,218 പേര്‍ മരിച്ചു. ലോകത്ത് 2,878,196 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 198,668 പേര്‍ മരിച്ചു.