കേരളം

kerala

ETV Bharat / international

കൂടുതല്‍ പണം വേണം; വിജയ് മല്യയുടെ ഹര്‍ജി  തള്ളി ലണ്ടന്‍ ഹൈക്കോടതി

750,000 പൗണ്ടിലധികം ആവശ്യപ്പെട്ടായിരുന്നു മല്യയുടെ ഹര്‍ജി.

Vijay Mallya loses UK appeal for more funds to cover Indian legal fees Vijay Mallya loses UK appeal Vijay Mallya Indian legal fees കൂടുതല്‍ പണം വേണം; വിജയ് മല്യയുടെ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി കൂടുതല്‍ പണം വേണം വിജയ് മല്യയുടെ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി വിജയ് മല്യ ലണ്ടന്‍ ഹൈക്കോടതി
കൂടുതല്‍ പണം വേണം; വിജയി മല്യയുടെ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതി തള്ളി

By

Published : May 27, 2021, 9:18 AM IST

ലണ്ടന്‍: ഇന്ത്യയിലെ നിയമനടപടികൾക്കുള്ള ചെലവുകൾ വഹിക്കുന്നതിനായി പണം ആവശ്യപ്പെട്ടുള്ള വിജയ് മല്യയുടെ ഹര്‍ജി കോടതി തള്ളി. മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ മല്യ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ലണ്ടന്‍ ഹൈക്കോടതിയുടെ നടപടി. 750,000 പൗണ്ടിലധികം ആവശ്യപ്പെട്ടായിരുന്നു മല്യയുടെ ഹര്‍ജി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നയിക്കുന്ന ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിന് അനുകൂലമായി ചാൻസറി ഡിവിഷന്റെ വിദൂര ഹിയറിംഗിനിടെ ജസ്റ്റിസ് റോബർട്ട് മൈൽസാണ് വിധി പ്രസ്താവിച്ചു. മല്യക്ക് ഇപ്പോഴും ചെലവുകള്‍ കൂടുതലാണെന്നും ചെലവുകൾ ചുരുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യയിലെ നടപടികൾ സ്തംഭനാവസ്ഥയിലാണെന്നും ജഡ്ജി വ്യക്തമാക്കി.

Read Also….വിജയ് മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചു

ഡെപ്യൂട്ടി ഇൻസോൾവൻസി ആന്‍റ് കമ്പനി കോടതി ജഡ്ജി നിഗൽ ബാർനെറ്റിന്റെ ഫെബ്രുവരിയിലെ ഉത്തരവിനെത്തുടർന്നാണ് മല്യയ്ക്ക് ഓഫീസിൽ നിന്ന് 1.1 ദശലക്ഷം പൗണ്ട് തന്റെ ജീവിതച്ചെലവുകൾക്കായി ഉപയോഗിക്കാനും നിയമപരമായ ചെലവുകൾ നിറവേറ്റാനും കോടതി അനുമതി നൽകിയത്. ജൂലൈ 26 നാണ് കോടതി അടുത്ത വാദം കേൾക്കുന്നത്. അതേസമയം, ഹൈക്കോടതിയിൽ പാപ്പരായി പ്രഖ്യാപിക്കപ്പെടുന്നതിനെതിരെ മല്യ പോരാടുകയാണ്.

എസ്‌ബി‌ഐ നേതൃത്വത്തിലുള്ള 13 ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യം, ബാങ്ക് ഓഫ് ബറോഡ, കോർപ്പറേഷൻ ബാങ്ക്, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ജമ്മു കശ്മീർ ബാങ്ക്, പഞ്ചാബ് & സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, യു‌കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ജെ‌എം ഫിനാൻഷ്യൽ അസറ്റ് റീകൺസ്ട്രക്ഷൻ കോ. പ്രൈവറ്റ് ലിമിറ്റഡ് എന്നിവ 2018 ഡിസംബറിൽ മല്യയ്‌ക്കെതിരായ നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു.

വിവിധ ബാങ്കുകളിലായി 9000 കോടി രൂപ കിട്ടാക്കടമാക്കിയ ശേഷമാണ് മല്യ വിദേശത്തേക്ക് കടന്നത്. 2016 മാർച്ച് രണ്ടിനായിരുന്നു ഇത്. ബ്രിട്ടണിലേക്ക് പോയ മല്യ അവിടെ കഴിയുകയായിരുന്നു. ഇന്ത്യയിലേക്ക് അയക്കരുതെന്ന മല്യയുടെ അവസാനത്തെ ഹർജിയും മെയ് 14 ന് യുകെ കോടതി തള്ളിയിരുന്നു.

ABOUT THE AUTHOR

...view details