ജനീവ:ഇനിയും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് ആശങ്കയ്‌ക്ക് ഇട നല്‍കുന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന (വേൾഡ് ഹെല്‍ത്ത് ഓർഗനൈസേഷൻ) നല്‍കിയിരിക്കുന്നത്. കുത്തിവെപ്പ് സ്വീകരിക്കാന്‍ തയ്യാറാവാത്തവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചാല്‍, ശേഷം കൊവിഡ് തീവ്രമായി പിടിപെട്ടേക്കാമെന്നാണ് ഈ അറിയിപ്പ്. ഡബ്‌ള്യു.എച്ച്.ഒയുടെ കൊവിഡ് ടെക്‌നിക്കൽ ലീഡ് ഡോ. മരിയ വാൻ കെർഖോവാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
'ഒമിക്രോണിനെ അത്ര നിസാരക്കാരനാക്കേണ്ട'
ഒമിക്രോണ്‍ ബാധിച്ച ആളുകൾക്ക് പിന്നീട് കൊവിഡ് പിടിപെട്ടാല്‍ മുഴുവൻ തീവ്രതയും ഏല്‍ക്കാം. രോഗലക്ഷണങ്ങളില്ലാത്ത അവസ്ഥ, സാധാരണഗതിയിലുള്ള അണുബാധ മുതൽ കഠിനമായ തോതിലും രോഗം ബാധിച്ചേക്കാം. മരണം സംഭവിക്കാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ബാധിച്ചവര്‍, പ്രായപൂർത്തിയായവർ, മോശമല്ലാത്ത ശാരീരിക അവസ്ഥയുള്ളവര്‍ എന്നിവര്‍ക്കെല്ലാം പ്രതിരോധ കുത്തിവപ്പ് എടുത്തിട്ടില്ലെങ്കില്‍ ഗുരുതരമായി രോഗം ബാധിച്ചേക്കും.
ഒമിക്രോണ്‍, ഡെൽറ്റയേക്കാൾ തീവ്രത കുറവാണെന്നാണ് സൂചനകള്‍ നല്‍കുന്നത്. പക്ഷേ, ഇത് പൂര്‍ണമായും തള്ളിക്കളയേണ്ടുന്ന ഒന്നല്ല. ആളുകള്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്, മരണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ആഗോളതലത്തില്‍ ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നതും മറ്റും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നുണ്ട്.
ദീർഘകാല പ്രത്യാഘാതങ്ങൾക്ക് സാധ്യത
പുതിയ വകഭേദത്തെ തടയുന്നതിൽ വാക്‌സിനേഷന്‍ വലിയ പങ്കുവഹിക്കുന്നു. മഹാമാരി തീവ്രമായി ബാധിക്കുന്നതും മരണപ്പെടുന്നത് ഒഴിവാക്കാനും അവിശ്വസനീയമാംവിധം സംരക്ഷണം നൽകാനും വാക്‌സിനേഷനു കഴിയുമെന്നതാണ് വസ്‌തുത.
ശാരീരിക അകലം പാലിക്കുക, മൂക്കും വായയും മൂടുന്ന രൂപത്തില്‍ നന്നായി മാസ്‌ക് ധരിക്കുക. കൈകൾ എപ്പോഴും വൃത്തായി സൂക്ഷിക്കുക. ആൾക്കൂട്ടമുള്ളയിടത്തു നിന്നും വിട്ടുനില്‍ക്കുക. കഴിയുമെങ്കിൽ വീട്ടിലിരുന്ന് ജോലി ചെയ്യുക, ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധനയ്ക്ക് വിധേയമാകുക തുടങ്ങിയവ പാലിക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ്.