ജനീവ: റഷ്യൻ അധിനിവേശത്തിന് ശേഷം 874,000-ത്തിലധികം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തുവെന്ന് ഐക്യരാഷ്ട്രസഭ. പലായനം ചെയ്യുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുകയാണെന്നും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് 10 ലക്ഷം കടക്കുമെന്നും യുഎൻഎച്ച്‌സിആർ വക്താവ് ഷാബിയ മണ്ടോ അറിയിച്ചു. സിറിയൻ യുദ്ധകാലത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പലായനത്തിനാകും യുക്രൈൻ സാക്ഷ്യം വഹിക്കുക.
പടിഞ്ഞാറൻ യുക്രൈനിന്‍റെ അയൽ രാജ്യങ്ങളിലേക്ക് ആളുകൾ പലായനം ചെയ്യുന്നത് തുടരുകയാണ്. ചൊവ്വാഴ്‌ച 200,000-ത്തിലധികം ആളുകൾ പലായനം ചെയ്തു. നാല് ദശലക്ഷത്തോളം ആളുകൾ യുക്രൈനിൽ നിന്ന് പലായനം ചെയ്യുമെന്ന് യുഎൻഎച്ച്‌സിആർ മുൻപ് പ്രവചിച്ചിരുന്നതായും മണ്ടോ പറഞ്ഞു.