കേരളം

kerala

ETV Bharat / international

LIVE UPDATES | അയവില്ലാതെ അധിനിവേശത്തിന്‍റെ എട്ടാം നാള്‍; ചോരക്കളമായി യുക്രൈൻ, അതിർത്തികള്‍ കടന്ന് കൂട്ട പലായനം

Ukraine-Russia war  Russia attack Ukraine  Russia-Ukraine live news  vladimir putin  Russia Ukraine Crisis News  live update  റഷ്യ - യുക്രൈൻ യുദ്ധം
അയവില്ലാതെ അധിനിവേശത്തിന്‍റെ എട്ടാം നാള്‍

By

Published : Mar 4, 2022, 7:17 AM IST

Updated : Mar 4, 2022, 2:01 PM IST

14:00 March 04

തുടരുന്ന പലായനം

  • സന്ധിയില്ലാതെ റഷ്യ അധിനിവേശം തുടരുന്നതോടെ കൂട്ട പലായനത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. 10 ലക്ഷത്തിലധികം പേർ ഇതുവരെ യുക്രൈൻ വിട്ടതായാണ് കണക്കുകള്‍

12:44 March 04

സപോറിഷ്യ ആണവനിലയം റഷ്യൻ നിയന്ത്രണത്തിൽ

  • സപോറിഷ്യ ആണവനിലയം റഷ്യ പിടിച്ചെടുത്തതായി അന്താരാഷ്ട്ര വാർത്ത ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.

12:28 March 04

പുതിയ കണക്കുകകളുമായി യുക്രൈൻ

  • റഷ്യൻ സേനയിൽ 9166 പേരുടെ ആള്‍ നാശം ഉണ്ടായതായി യുക്രൈൻ. പരിക്ക് പറ്റുകയും , മരിക്കുകയും ചെയ്ത ആകെ ആളുകളുടെ കണക്കാണിത്. 251 ടാങ്കുകളും , 37 ഹെലികോപ്ടറുകളും, 33 വിമാനങ്ങളും തകർത്തെന്നും യുക്രൈൻ അവകാശപ്പെടുന്നു.

11:54 March 04

പവർ സ്റ്റേഷൻ തകർത്ത് റഷ്യ

  • റഷ്യൻ വ്യോമക്രമണത്തിൽ ഒഹ്ത്യർക്കയിലെ പവർ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്

10:50 March 04

സൈനിക വ്യൂഹത്തിനൊപ്പം ഹെലികോപ്‌ടറുകളും

  • യുക്രൈൻ തലസ്ഥാന നഗരമായ കീവിലേക്ക് അടുക്കുന്ന സേന വ്യൂഹത്തിന് അകമ്പടിയായി സൈനിക ഹെലികോപ്‌ടറുകളും. ദൃശ്യങ്ങള്‍ പുറത്ത് വിട്ട് റഷ്യൻ പ്രതിരോധ മന്ത്രാലയം

10:35 March 04

അണവ നിലയത്തിലെ തീയണച്ചു

  • സപോറിഷ്യ ആണവനിലയത്തിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് യുക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസ്. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.

09:32 March 04

ടിവി ടൗവർ പിടിച്ചെടുത്തു

  • കേഴ്സണ്‍ നഗരത്തിലെ ടിവി ബ്രോഡ്കാസ്റ്റിങ് ടവർ പിടിച്ചെടുത്ത് റഷ്യ.

09:22 March 04

ആണവ വികിരണം ഇല്ലന്ന് പ്ളാന്‍റ് ഡയറക്‌ടർ

വിവരങ്ങള്‍ സ്ഥിരീകരിച്ച് അമേരിക്കയും സപോറിഷ്യയിൽ ആണവ വികിരണം ഇല്ലന്ന് പ്ലാന്‍റ് ഡയറക്‌ടർ. റിയാക്‌ടറുകള്‍ സുരക്ഷിതമായി ഷട്ട്ഡൗണ്‍ ചെയ്തു.

08:43 March 04

യുഎൻ അടിയന്തര യോഗം വിളിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍

  • യുക്രൈനിലെ ആണവനിലയത്തിൽ തീപിടിത്തമുണ്ടായ സാഹചര്യത്തിൽ യുഎൻ സെക്യൂരിറ്റി കൗണസിലിന്‍റെ അടിയന്തര യോഗം വിളിക്കാൻ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. സെലൻസ്കിയുമായി നടത്തിയ സംഭാഷണത്തിലാണ് ബോറിസ് ജോണ്‍സന്‍റെ ഉറപ്പ്

08:43 March 04

സ്ഥിതിഗതികള്‍ വിലയിരുത്തി ബൈഡൻ

  • സപോറിഷ്യ അണവനിലയത്തിൽ തീപിടിത്തമുണ്ടായ പശ്ചാത്തലത്തിൽ യുക്രൈനിലെ സ്ഥിതി വിലയിരുത്തി ബൈഡൻ. സെലസ്കിയെ ഫോണിൽ വിളിച്ച് വിശദാംശങ്ങള്‍ തിരക്കി. ആണവ പ്രതിരോധ സംഘത്തെ ്ഈർജിതമാക്കിയെന്നും അമേരിക.

08:13 March 04

ആണവനിലയത്തിൽ തീപിടിത്തം

  • സപോറിഷ്യ ആണവനിലയത്തിൽ തീപിടിത്തം. ആണവ നിലയത്തിൽ തീയും പുകയുമെന്നുംറിപ്പോർട്ട്

07:36 March 04

ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു

  • കീവിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റു. പാതിവഴിയിൽ വിദ്യാർഥിയെ തിരികെ കൊണ്ടുപോയി

06:46 March 04

കടുത്ത ഷെല്ലാക്രമണത്തിൽ ജനവാസ മേഖലകളിൽ ഉള്‍പ്പടെ വലിയ നാശനഷ്‌ടങ്ങള്‍

കീവ്: രണ്ടാംവട്ട സമാധാന ചർച്ചകളും ഫലം കാണാതെ അവസാനിച്ചതോടെ എട്ടാം ദിവസവും അധിനിവേശം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ പ്രധാന നഗരങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിലെ ഏറ്റവും വലിയ ആണവ നിലയത്തിന് നേരെ പുലർച്ചയോടെ റഷ്യൻ സേന ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകള്‍.

പ്രധാന നഗരങ്ങളിൽ ഒന്നായ കേഴ്സന്‍റെ നിയന്ത്രണം പൂർണമായും റഷ്യ പിടിച്ചെടുത്തിരുന്നു. തലസ്ഥാന നഗരമായ കീവിലേക്കുള്ള വൻ സൈനിക വ്യൂഹവും നഗരത്തിലേക്ക് അടുക്കുകയാണ്. കടുത്ത ഷെല്ലാക്രമണത്തിൽ ജനവാസ മേഖലകളിൽ ഉള്‍പ്പടെ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം വെടിനിർത്തൽ ഉള്‍പ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിലും സാധാരണക്കാരെ സമാധാന പരമായി ഒഴിപ്പിക്കാൻ രണ്ടാംവട്ട ചർച്ചയിൽ തീരുമാനമായി. ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയ എത്തിക്കാൻ മനുഷ്യത്വ ഇടനാഴികൾ ഒരുക്കും. മൂന്നാംവട്ട ചർച്ച ഉടൻ നടത്താനും ഇരു വിഭാഗങ്ങളും തമ്മിൽ ധാരണയായി.

പത്ത് ലക്ഷത്തിലധികം പേർ ഇതുവരെ രാജ്യത്ത് നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് യുഎൻ റിപ്പോർട്ട്. കുടുങ്ങി കിടക്കുന്ന പൗരൻമാരെ രക്ഷിക്കാനുള്ള ഇന്ത്യൻ ദൗത്യം ഓപ്പറേഷൻ ഗംഗയും തുടരുകയാണ്. 18 വിമാനങ്ങള്‍ കൂടി ദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Last Updated : Mar 4, 2022, 2:01 PM IST

ABOUT THE AUTHOR

...view details