കീവ്: റഷ്യൻ സൈന്യം കീവിലേക്ക് അടുക്കുന്നതിനിടെ ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദ്‌മിർ സെലന്‍സ്‌കി അറിയിച്ചു. ബലാറൂസ് അതിർത്തിയിൽ ചർച്ചക്ക് തയ്യാറാണെന്നും കൂടിക്കാഴ്‌ചയുടെ സമയം നിശ്ചയിച്ചിട്ടില്ലെന്നും പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു. ആണവായുധങ്ങൾ സജ്ജമാക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നിർദേശം നൽകിയതിന് പിന്നാലെയാണ് ബലാറൂസിൽ ചർച്ചയ്‌ക്ക് യുക്രൈൻ തയ്യാറായത്.
ഒടുവിൽ വഴങ്ങി യുക്രൈൻ; ബലാറൂസിൽ ചർച്ചക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി
ആണവായുധങ്ങൾ സജ്ജമാക്കാൻ പുടിന്‍റെ നിർദേശം നൽകിയതിന് പിന്നാലെയാണ് ബലാറൂസിൽ ചർച്ചയ്‌ക്ക് യുക്രൈൻ തയ്യാറായത്.
ALSO READ:ഭീതി വിതച്ച് റഷ്യ: ആണവായുധം സജ്ജമാക്കാൻ പുടിന്‍റെ നിർദ്ദേശം
റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൗഹൃദപരമല്ലാത്ത നടപടി സ്വീകരിക്കുന്നുവെന്നും നാറ്റോയുടെ നിലപാടുകള്‍ പ്രകോപനകരമെന്നും പുടിന്‍ അറിയിച്ചിരുന്നു. ബലാറൂസില്‍ വച്ച് ചര്‍ച്ച നടത്താമെന്ന റഷ്യയുടെ നിര്‍ദേശം നേരത്തെ യുക്രൈൻ തള്ളിയിരുന്നു. റഷ്യയുമായി സമാധാന ചർച്ചകൾക്ക് രാജ്യം തയ്യാറാണെന്നും എന്നാൽ റഷ്യന്‍ അധിനിവേശത്തിന് കളമൊരുക്കിയ ബലാറൂസിൽ വച്ച് ചർച്ചയ്ക്ക് ഒരുക്കമല്ലെന്നുമാണ് യുക്രൈൻ പ്രസിഡന്‍റ് അറിയിച്ചിരുന്നത്.