കീവ്: യുക്രൈനിയന്‍ 'സിവിലിയൻമാരുടെ കൂട്ടക്കൊലയില്‍' റഷ്യ കുറ്റക്കാരെന്ന് മാധ്യമങ്ങള്‍ക്ക് തുറന്ന കത്തെഴുതി യുക്രൈനിലെ പ്രഥമ വനിത ഒലീന സെലെൻസ്ക. വികാരഭരിതമായ കത്തില്‍ അടുത്തത് യൂറോപ്പാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
“ഒരാഴ്ച മുമ്പ് സംഭവിച്ചത് വിശ്വസിക്കാൻ കഴിയില്ല. ഞങ്ങളുടെ രാജ്യം ശാന്തമായിരുന്നു, ഞങ്ങളുടെ നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും ജീവൻ നിറഞ്ഞതായിരുന്നു. അതിപ്പോള്‍ തകർന്നു " 'ഞാൻ സാക്ഷ്യപ്പെടുത്തുന്നു'എന്ന തലക്കെട്ടിലെഴുതിയ തുറന്ന കത്തിൽ സെലെൻസ്ക എഴുതി.
"സിവിലിയന്മാർക്കെതിരെ യുദ്ധം ചെയ്യുന്നില്ല എന്ന് റഷ്യ പറയുമ്പോൾ, കൊല്ലപ്പെട്ട ഈ കുട്ടികളുടെ പേരുകൾ ഞാൻ ആദ്യം വിളിക്കുന്നു" ഷെല്ലാക്രമണത്തിൽ മരണപ്പെട്ട യുദ്ധത്തിലെ ഏറ്റവും ചെറിയ ഇരകളുടെ പേരുകൾ പട്ടികപ്പെടുത്തിക്കൊണ്ട് അവരെഴുതി.
also read: മുട്ടുകുത്തി യാചിക്കില്ല, നാറ്റോ അംഗത്വത്തിനായി ഇനി സമ്മര്‍ദമില്ല: സെലൻസ്കി
അതേസമയം നാറ്റോ അംഗത്വത്തിനായി യുക്രൈന്‍ ഇനി സമ്മർദം ചെലുത്തില്ലെന്ന് പ്രസിഡന്‍റ് വ്ളാദ്മിര്‍ സെലെൻസ്കി പറഞ്ഞു. പുടിന്‍ സ്വതന്ത്ര പ്രദേശങ്ങളെന്ന് പ്രഖ്യാപിച്ച യുക്രൈനിലെ രണ്ട് റഷ്യന്‍ അനുകൂല പ്രദേശങ്ങളുടെ പദവിയില്‍ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറാണെന്നും സെലെന്‍സ്‌കി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.