ഉക്രൈനിൽ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന - Ukraine
30,506 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ഉക്രൈനിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു
മോസ്‌കോ: ഉക്രൈനിൽ തുടർച്ചയായി മൂന്നാം ദിവസവും ഇരട്ടിയിലധികം കൊവിഡ് കേസുകൾ രേഖപ്പെടുത്തി. 753 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇത് 683 ആയിരുന്നു. ജൂൺ തുടക്കത്തിൽ 350 ൽ താഴെ കേസുകൾ മാത്രമാണ് ഉക്രൈനിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കേസുകളുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകുകയായിരുന്നു. ഉക്രൈനിൽ നിലവിൽ 30,506 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 880 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.