ലണ്ടൻ: യുകെയിൽ 24 മണിക്കൂറിനുള്ളിൽ 744 പേർ കൊവിഡ് ബാധിച്ച് മരിച്ചു.രാജ്യത്ത് പ്രതിദിനം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 69,157 ആയി.
യുകെയിൽ 744 പേർ കൊവിഡ് ബാധിച്ച് മരിച്ചു - കൊവിഡ്
യുകെയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69,157 ആയി.
യുകെയിൽ 744 പേർ കൊവിഡ് ബാധിച്ച് മരിച്ചു
39,237 പേർക്ക് കൂടി പുതിതായി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,155,996 ആയി. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.