ലണ്ടൻ:ബ്രിട്ടണിൽ 598 പുതിയ കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മെയ് ആറിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,745 ആയി. ചൊവ്വാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ബ്രിട്ടനിൽ 20,051 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,10,732 ആയി.
യുകെയിൽ 598 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു - ലണ്ടൻ
മെയ് ആറിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് മരണനിരക്കാണിത്
യുകെയിൽ 598കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു
നിലവിൽ യുകെ രണ്ടാമത്തെ ലോക് ഡൗണിലാണ്. കടകള്‍ പബ്ബുകൾ റെസ്റ്റോറന്‍റുകൾ ജിമ്മുകൾ എന്നിവ അടച്ചിട്ടിരിക്കുകയാണ്. സ്കൂളുകൾ ഇപ്പോഴും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.