ലണ്ടൻ: യുകെയിൽ 367 കൊവിഡ് മരണം കൂടി രേഖപ്പെടുത്തി. മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് മരണങ്ങൾ 45,365 ആയി. ബ്രിട്ടനിലെ 22,885 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം വൈറസ് കേസുകളുടെ എണ്ണം 917,575 ആയി.
യുകെയിൽ 367 കൊവിഡ് മരണം കൂടി
മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ ഡോ. വോൻ ഡോയിൽ പറഞ്ഞു. ഇംഗ്ലണ്ടിലും വെയിൽസിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുമെന്നാണ് സൂചന.
യുകെ
മരണസംഖ്യ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഇംഗ്ലണ്ട് പബ്ലിക് ഹെൽത്ത് മെഡിക്കൽ ഡയറക്ടർ ഡോ. വോൻ ഡോയിൽ പറഞ്ഞു. ഇംഗ്ലണ്ടിലും വെയിൽസിലും കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുമെന്നാണ് സൂചന.
ഇതേതുടർന്ന് രാവിലെ 12:01 മുതൽ ഇംഗ്ലണ്ടിൽ ത്രിതല നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നടപടി അനുസരിച്ച്, എല്ലാ പബ്ബുകളും ബാറുകളും അടയ്‌ക്കേണ്ടിവരും. പാർക്കുകൾ അല്ലെങ്കിൽ ഗ്രാമപ്രദേശങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിയമങ്ങൾ പാലിച്ച്കൊണ്ട് ആളുകൾക്ക് ഒത്തുകൂടാം.