ലണ്ടന്‍:ഇറാനെ ആണവായുധം സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന അമേരിക്കയുടെ നിലപാടിന് വീണ്ടും പിന്തുണ അറിയിച്ച് ബ്രിട്ടണ്‍. ആണവപരീക്ഷണങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇറാനെ വിലക്കാനായി പുതിയ കരാര്‍ തയാറാക്കുന്നതിന് അമേരിക്കയുമായി സഹകരിക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു. 2015 ല്‍ അമേരിക്ക, ബ്രിട്ടണ്‍, ജര്‍മനി, ഫ്രാന്‍സ്, റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ആണവകരാറിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ 2018 മേയില്‍ അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു.
ഇറാനെതിരെ ആണവകരാര്‍; അമേരിക്കയുമായി സഹകരിക്കാന്‍ തയാറെന്ന് ബ്രിട്ടണ്‍ - ബോറിസ് ജോണ്‍സണ്‍
2015 ലെ കരാര്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ആണവായുധം നിര്‍മിക്കുന്നതില്‍ നിന്ന് ഇറാനെ തടയാന്‍ പുതിയ കരാര്‍ അനിവാര്യമാണെന്ന് ബോറിസ് ജോണ്‍സണ്‍
നിലവിലെ സ്ഥിതിയില്‍ ഇറാനെ ആണവപരീക്ഷണത്തില്‍ നിന്ന് തടയാന്‍ പുതിയ കരാര്‍ അനിവാര്യമാണ്. അത് രൂപീകരിക്കന്‍ അമേരിക്കയുടെ ഒപ്പം നില്‍ക്കാന്‍ ബ്രിട്ടണ്‍ തയാറാണെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. ബരാക് ഒബാമ രൂപീകരിച്ച കരാറിന് നിരവധി പോരായ്‌മകളുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കൊണ്ടാണ് അന്ന് കാരാര്‍ രൂപപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അത്തരത്തിലുള്ള ആളല്ല. അതിനാലാണ് പുതിയ കരാര്‍ രൂപീകരിക്കാന്‍ അമേരിക്കയുമായി സഹകരിക്കുന്നതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.