ലണ്ടൻ : ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദിക്ക് അപ്പീൽ സമർപ്പിക്കാമെന്ന് നിർദേശം നൽകി ലണ്ടൻ ഹൈക്കോടതി.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് അദ്ദേഹത്തിന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും 'ആത്മഹത്യ' പ്രവണതയ്ക്ക് ഇടയാക്കുമെന്നും കഴിഞ്ഞ മാസം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി വാദിക്കുന്ന ഇംഗ്ലണ്ടിന്‍റെ ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അപ്പീൽ തള്ളിക്കളയണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
READ MORE:നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാം തവണയും തള്ളി ലണ്ടന്‍ ഹൈക്കോടതി
നീരവ് കടുത്ത വിഷാദത്തിലാണെന്നും ഇന്ത്യയ്ക്ക് കൈമാറുന്നത് അയാളുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യില്ലെന്നും അഭിഭാഷകന്‍ എഡ്വേര്‍ഡ് ഫിറ്റ്‌സ്‌ജെറാള്‍ഡ് അവകാശപ്പെട്ടു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജരേഖകള്‍ ചമച്ച് കോടികളുടെ വായ്‌പാതട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
2019 മാര്‍ച്ചില്‍ അറസ്റ്റിലായതിനുശേഷം 50 കാരനായ നീരവിന് നിരവധി തവണ ജാമ്യം നിഷേധിക്കപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് കൈമാറിയാല്‍ അന്യായമായ വിചാരണ നേരിടേണ്ടിവരുമെന്ന നീരവ് മോദിയുടെ വാദം ഈ വര്‍ഷം ആദ്യം ലണ്ടന്‍ കോടതി തള്ളുകയാണുണ്ടായത്.