കേരളം

kerala

ETV Bharat / international

വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള പദ്ധതി യുകെ ഉപേക്ഷിച്ചു

കൊവിഡ് വാക്‌സിൻ രാജ്യത്ത് നിർബന്ധമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വാക്‌സിൻ മന്ത്രി നാദിം സഹാവി അറിയിച്ചു.

vaccine passports  vaccine passports for foreign travel  UK government to launch vaccine passports  novel coronavirus  vaccine passports in UK  വാക്‌സിൻ പാസ്പോർട്ട്  പദ്ധതി യുകെ ഉപേക്ഷിച്ചു
വാക്‌സിൻ പാസ്പോർട്ട് ഏർപ്പെടുത്താനുള്ള പദ്ധതി യുകെ ഉപേക്ഷിച്ചു

By

Published : Feb 8, 2021, 7:21 PM IST

ലണ്ടൻ: കൊവിഡ് വാക്‌സിൻ കുത്തിവെയ്‌പ്പ് എടുത്ത ആളുകൾക്ക് പ്രത്യേക വാക്‌സിൻ പാസ്പോർട്ട് അനുവദിക്കാനുള്ള തീരുമാനം യുകെ സർക്കാർ പിൻവലിച്ചു. കൊവിഡ് വാക്‌സിൻ രാജ്യത്ത് നിർബന്ധമല്ലാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വാക്‌സിൻ മന്ത്രി നാദിം സഹാവി അറിയിച്ചു. എന്നാൽ അവശ്യപ്പെടുന്നവർക്ക് വാക്‌സിൻ എടുത്തതിന്‍റെ രേഖകൾ നൽകാമെന്നും മന്ത്രി അറിയിച്ചു.

വൈറസ് പകരുന്നത് തടയാൻ വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മെയ്‌ മാസത്തിനുള്ളിൽ 50 വയസ്സിനുമുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്‌സിൻ നൽകുക എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഇതിനോടകം ഒരുകോടിയിലധികം ആളുകളാണ് യുകെയിൽ വാക്‌സിന്‍റെ ആദ്യ ഡോസ് സ്വീകരിച്ചത്.

ABOUT THE AUTHOR

...view details