ബോറിസ് ജോൺസൺ തിരിച്ചു വരുമെന്ന് ഡൊമിനിക് റാബ് - ഡൊമിനിക് റാബ്
പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോദ്ധാവാണെന്നും അദ്ദേഹം ഈ സാഹചര്യത്തെ തരണം ചെയ്‌ത് ഉടൻ തിരിച്ചെത്തുമെന്നും പകരം ചുമതലക്കാരനായ ഡൊമിനിക് റാബ് പറഞ്ഞു
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യോദ്ധാവാണെന്നും അദ്ദേഹം ഉടൻ തിരിച്ചു വരുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്. പ്രധാനമന്ത്രിയുടെ അഭാവത്തിൽ പകരം ചുമതലക്കാരനായി ഡൊമിനിക് റാബിനെ നിയമിക്കുകയായിരുന്നു. കൊവിഡിനെ തുടർന്ന് സെൽഫ് ഐസൊലേഷനിൽ കഴിഞ്ഞിരുന്ന ബോറിക് ജോൺസണെ കഴിഞ്ഞ ദിവസമാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി യോദ്ധാവാണെന്നും അദ്ദേഹം ഈ സാഹചര്യത്തെ തരണം ചെയ്‌ത് ഉടൻ തിരിച്ചെത്തുമെന്നും ഡൊമിനിക് റാബ് പറഞ്ഞു. ഓക്‌സിജൻ ചികിത്സയാണ് അദ്ദേഹത്തിന് ലഭ്യമാക്കുന്നതെന്നും രാത്രിയിൽ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതി തൃപ്‌തികരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.