കേരളം

kerala

ETV Bharat / international

സമ്മര്‍ദം ഫലം കണ്ടു; കൊവിഷീല്‍ഡിനെ അംഗീകരിച്ച് ബ്രിട്ടൻ - ബ്രിട്ടിനിലേക്കുള്ള യാത്ര

വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചിരുന്നു

UK changes its rigid stand  approves Covishield in its revised travel policy  കൊവിഷീൽഡ് വാക്‌സിന്‍  കൊവിഷീൽഡ് വാക്‌സിന് അനുമതി  വാക്‌സിന് ബ്രിട്ടന്‍റെ അനുമതി  ബ്രിട്ടിനിലേക്കുള്ള യാത്ര  Covishield
ഇന്ത്യയുടെ കൊവിഷീൽഡ് വാക്‌സിന് ബ്രിട്ടന്‍റെ അനുമതി

By

Published : Sep 22, 2021, 2:46 PM IST

Updated : Sep 23, 2021, 6:54 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കൊവിഡ് വാക്‌സിന് അനുമതി നല്‍കിയതായി ബ്രിട്ടന്‍. ഇന്ത്യയിൽ നിന്നെടുത്ത വാക്‌സിന്‍ അംഗീകരിക്കില്ലെന്ന ബ്രിട്ടന്‍റെ തീരുമാനം വിവാദമായിരുന്നു. ബ്രിട്ടന്‍റെ വിവേചനപരമായ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Also Read :കോഴിക്കോട് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു

ഇന്ത്യയില്‍ നിന്ന് രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണെങ്കിലും 10 ദിവസം ക്വാറന്‍റൈന്‍ വേണമെന്നായിരുന്നു നേരത്തെ ബ്രിട്ടനിലെ നിബന്ധന. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചിരുന്നു. ബ്രിട്ടന്‍റെ പുതിയ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായിരുന്നു.

ബ്രിട്ടന്‍ നയം മാറ്റിയില്ലെങ്കില്‍ ഇന്ത്യയും സമാനനിലപാട് സ്വീകരിക്കുമെന്നായിരുന്നു വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ലയുടെ പ്രതികരണം.

Last Updated : Sep 23, 2021, 6:54 AM IST

ABOUT THE AUTHOR

...view details