ലണ്ടൻ: കേംബ്രിഡ്ജ്ഷയറിൽ ട്രക്കിൽ നിന്ന് പത്ത് കുടിയേറ്റക്കാരെ പൊലീസ് കണ്ടെത്തി. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിയമവിരുദ്ധമായ കുടിയേറ്റത്തെ സഹായിച്ചുവെന്ന കേസിലാണ് ഒരാളുടെ അറസ്റ്റ്. അധധികൃതമായി തോക്ക് ഉപയോഗത്തിനാണ് മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കേംബ്രിഡ്ജ്ഷയറിൽ ട്രക്കിൽ പത്ത് കുടിയേറ്റക്കാരെ കണ്ടെത്തി - truck
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ട്രക്കില്‍ കുടിയേറ്റക്കാരെ കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട്പേരെ പൊലീസ് അറസ്റ്റ് ചെയ്തു
കേംബ്രിഡ്ജ്ഷയറിൽ പത്ത് കുടിയേറ്റക്കാരെ ട്രക്കിൽ കണ്ടെത്തി
പ്രാദേശിക സമയം 14.20ന് പത്ത് പേർ ട്രക്കിൽ സഞ്ചരിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ട്രക്ക് ഗോഡ്‌മാഞ്ചസ്റ്ററിൽ നിർത്തി പരിശോധിക്കുകയായിരുന്നു. കുടിയേറ്റക്കാരെ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. എന്നാൽ ആർക്കും ഗുരുതര പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം എസെക്‌സില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ നിന്നും 39 ചൈനീസ് പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.