ബെർലിൻ: കിഴക്കൻ ജർമ്മനിയിൽ ഭവനരഹിതനായ ഒരാളെ ഉപദ്രവിക്കുന്നത് സ്വയം ചിത്രീകരിച്ച് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബെർലിന് തെക്കുപടിഞ്ഞാറായി ബാഡ് ബെൽസിഗിൽ ഞായറാഴ്ച നടന്ന സംഭവത്തിന്‍റെ 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ജര്‍മ്മനിയില്‍ ഭവനരഹിതനായ ആളെ ഉപദ്രവിച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു
ഒരു ഉദ്യോഗസ്ഥൻ അവശനായിരുന്ന ആളെ ഉന്തുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു
ഭവനരഹിതനായ ഒരാളെ ഉപദ്രവിക്കുന്നത് സ്വയം ചിത്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
ഒരു ഉദ്യോഗസ്ഥൻ മദ്യപിച്ച് അവശനായിരുന്ന ആളെ ഉന്തുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. രണ്ട് ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണവും അച്ചടക്ക നടപടികളും നേരിടുന്നുണ്ടെന്നും ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായും ബ്രാൻഡൻബർഗ് സംസ്ഥാനത്തെ പൊലീസ് അറിയിച്ചു. അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡിന്‍റെ മരണത്തെത്തുടർന്നുണ്ടായ പൊലീസ് പെരുമാറ്റത്തെക്കുറിച്ചുള്ള ആഗോള ചർച്ച ജർമ്മനിയിലും നിരവധി സംഭവങ്ങളിൽ സൂക്ഷ്മപരിശോധനയ്ക്ക് കാരണമായിട്ടുണ്ട്.