കേരളം

kerala

ETV Bharat / international

സിറിയ-തുര്‍ക്കി സംഘര്‍ഷം സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുണ്ടാക്കുന്നുവെന്ന് യുഎന്‍

ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതായി വക്താവ് പറഞ്ഞു

United Nations  Antonio Guterres  Syrian government Syrian-Turkey clashes  യുണൈറ്റഡ് നാഷന്‍സ്  അന്‍റോണിയോ ഗുട്ടെറസ്  സിറിയന്‍ സര്‍ക്കാര്‍
സിറിയ-തുര്‍ക്കി സംഘര്‍ഷം ; സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുണ്ടാക്കുന്നുവെന്ന് യുഎന്‍

By

Published : Feb 4, 2020, 4:32 PM IST

ന്യൂയോര്‍ക്ക്:തുര്‍ക്കിയും സിറിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടെറസ്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വലിയ ആശങ്കയുണ്ടെന്നും അദ്ദേഹത്തിന്‍റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത ഉടൻ അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് ആവശ്യപ്പെട്ടതായി വക്താവ് പറഞ്ഞു.

കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറൻ സിറിയയിൽ എട്ട് തുർക്കി സൈനികർ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജനങ്ങള്‍ക്ക് നേരെയും മറ്റ് സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് ലോകാരോഗ്യ സംഘടന എന്തു ചെയ്യണമെന്ന കാര്യത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. വിവിധ തലങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇദ്‌ലിബ് പ്രവിശ്യയില്‍ ഷെല്ലാക്രമണവും വ്യോമാക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് ദശലക്ഷത്തിലധികം വരുന്ന സാധാരണക്കാരുടെ സുരക്ഷയെക്കുറിച്ച് യുഎന്‍ ആശങ്കയിലാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് അഞ്ച് ലക്ഷത്തിലധികം ആളുകളാണ് അതിര്‍ത്തി മേഖലയില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്.

ABOUT THE AUTHOR

...view details