പാരിസ്: ഫ്രാന്‍സില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതിനെതിരെ നടക്കുന്ന സമരത്തില്‍ വലഞ്ഞ് പ്രദേശവാസികള്‍. ക്രിസ്‌മസ് കാലത്ത് ട്രെയിന്‍ സര്‍വീസ് താറുമാറായതോടെ സ്വദേശികളും, വിദേശികളും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്. ആകെയുള്ളതിന്‍റെ പകുതി ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
ഫ്രാന്‍സില്‍ തൊഴിലാളി സമരം; താറുമാറായി പൊതുഗതാഗത സംവിധാനം
ഭൂരിഭാഗം മെട്രോ സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും മുടങ്ങിക്കിടക്കുകയാണ്.
മെട്രോ സര്‍വീസിനെയും സമരം ബാധിച്ചിട്ടുണ്ട്. അകെയുള്ള പതിനാല് ലൈനുകളില്‍ എട്ടെണ്ണത്തില്‍ മാത്രമാണ് സര്‍വീസ് നടക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നിലവില്‍ ഷെയര്‍ ടാക്‌സികളെയാണ് ആളുകള്‍ കൂടുതലായി ആശ്രയിക്കുന്നത്.
ക്രിസ്‌മസ് സീസണായതിനാല്‍ വരും ദിവസങ്ങളില്‍ തെരുവുകളില്‍ തിരക്കേറും. അങ്ങനെ വരുമ്പോള്‍ നിലവിലുള്ള ഗതാഗത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. പ്രധാനമന്ത്രി തൊഴിലാളി സംഘടനകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.