സ്റ്റോക്ക്ഹോം :ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുല്‍ റസാക്ക് ഗുര്‍ണയ്ക്ക്. കൊളോണിയലിസത്തിന്‍റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകള്‍ മുന്‍നിര്‍ത്തിയുള്ള രചനകളാണ് അദ്ദേഹത്തിന്‍റേതെന്ന് നൊബേല്‍ ജൂറി വിലയിരുത്തി.
പത്ത് നോവലുകളും നിരവധി ചെറുകഥകളും ഗുര്‍ണ എഴുതിയിട്ടുണ്ട്. അഭയാർഥി പ്രശ്‌നങ്ങൾ അദ്ദേഹത്തിന്‍റെ നോവലുകളിലെ പ്രധാന വിഷയമാണ്. സ്വാഹിലി ഭാഷയിലാണ് അദ്ദേഹം രചനാജീവിതം ആരംഭിച്ചതെങ്കിലും തുടർന്ന് ഇംഗ്ലീഷിലേക്ക് മാറുകയായിരുന്നു.