കേരളം

kerala

ETV Bharat / international

സ്കോട്ട്ലാൻഡിൽ വില്ലൻ പ്ലാസ്റ്റിക്കല്ല, ഭക്ഷണാവശിഷ്ടങ്ങളാണ്

സ്കോട്ട്ലാൻഡിൽ പാരിസ്ഥിതിക വ്യതിയാനങ്ങളുടെ, സുപ്രധാന ഹേതു ഭക്ഷണാവശിഷ്ടങ്ങളാണെന്ന് കണ്ടെത്തൽ

വില്ലൻ പ്ലാസ്റ്റിക്കല്ല, ഭക്ഷണാവശിഷ്ടങ്ങളാണ്

By

Published : May 14, 2019, 10:05 AM IST

എഡിൻബർഗ്:സ്കോട്ട്ലാൻഡിലെ സീറോവേസ്റ്റ് ഗവേഷണകേന്ദ്രത്തിന്‍റെ പഠനമനുസരിച്ച് പാരിസ്ഥിതിക വ്യതിയാനങ്ങൾക്കുള്ള പ്രാഥമിക കാരണം ഭക്ഷണാവശിഷ്ടങ്ങളാണെന്ന് കണ്ടെത്തി.
അതിനാൽ ചവറുകൂനയിലേക്ക് വലിച്ചെറിയപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങളുടെ അളവ് ഗണ്യമായി കുറക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് സർക്കാർ ആഹ്വാനം ചെയ്തു. ഭക്ഷ്യവസ്തുക്കൾ മാലിന്യമായി മാറുമ്പോൾ ഹരിതഗൃഹ വാതകങ്ങളിൽ ഏറ്റവും അപകടകാരിയായ മീഥേൻ ഗ്യാസ് ഉൽപാദിപ്പിക്കപ്പെടുന്നു. മാലിന്യത്തിന്‍റെ അളവ് കൂടുന്നതോടെ അന്തരീക്ഷത്തിൽ ഹരിതഗൃഹ വാതകങ്ങളും ക്രമാതീതമായി വർധിക്കുന്നു.
സീറോ വേസ്റ്റ് ഗവേഷണകേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് 456,000 ടൺ ഭക്ഷണാവശിഷ്ടങ്ങളാണ് 2016ൽ ശേഖരിച്ചത്. ഇതേ സമയം, അതേ വർഷം 224,000 ടൺ മാലിന്യങ്ങളാണ് പ്ലാസ്റ്റിക് ഗണത്തിലുണ്ടായതെന്നും കണക്കാക്കുന്നു.
സ്കോട്ടിഷ് ഗവൺമെന്‍റും സീറോ വേസ്റ്റ് ഗവേഷണകേന്ദ്രവും ചേർന്ന് സ്കോട്ട്ലാൻഡിൽ ഉടനീളം ഭക്ഷ്യമാലിന്യങ്ങളുടെ അളവ് കുറക്കാൻ ഫുഡ് വേസ്റ്റ് റിഡക്ഷൻ ആക്ഷൻ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഇത് 2025 ആകുമ്പോഴേക്കും പ്രാവർത്തികമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

ABOUT THE AUTHOR

...view details