- ഇന്ത്യയും പോളണ്ടും തമ്മില്‍ സഹോദര ബന്ധമാണെന്ന് ഇന്ത്യയിലെ പോളണ്ട് അംബാസിഡര്‍ ആദം ബുരാക്കോവ്‌സ്‌കി. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പോളണ്ട് അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് തടസമില്ലെന്നും അംബാസിഡര്‍.
- യുക്രൈനില്‍ നിന്നും ഏറ്റവും അധികം അഭയാര്‍ഥികള്‍ എത്തുന്നത് പോളണ്ടിലേക്കാണ്. ഇതുവരെ പത്ത് ലക്ഷത്തിലധികം ആളുകളാണ് പോളണ്ടില്‍ അഭയം തേടിയിരിക്കുന്നത്. യുക്രൈനെ സഹായിക്കാന്‍ പോളണ്ട് എന്നും തയ്യാറാണെന്നും ആദം ബുരാക്കോവ്‌സ്‌കി പറഞ്ഞു.
Live Updates| ആക്രമണം തുടര്‍ന്ന് റഷ്യ, ജനങ്ങളെ ഒഴിപ്പിക്കല്‍ തുടരുന്നു
19:15 March 07
പത്ത് ലക്ഷം അഭയാര്‍ഥികള്‍, സഹായിക്കാന്‍ പോളണ്ട് എന്നും തയ്യാറെന്ന് ആദം ബുരാക്കോവ്‌സ്‌കി
18:36 March 07
യുക്രൈനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ തിരിച്ചെത്തിച്ചു
- യുക്രൈനില്‍ റഷ്യന്‍ ആക്രണത്തില്‍ വെടിയേറ്റ വിദ്യാര്‍ഥി ഹര്‍ജ്യോത് സിംഗിനെ ഇന്ത്യയില്‍ എത്തിച്ചു. പോളണ്ടില്‍ നിന്നും ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനത്തിലാണ് ഡല്‍ഹിക്ക് സമീപമുള്ള ഹിന്ദന്‍ എയര്‍ബേസില്‍ ഹര്‍ജ്യോതിനെ തിരിച്ചെത്തിച്ചത്.
18:12 March 07
ഇന്ത്യന്‍ രക്ഷാദൗത്യം ; ഇന്നെത്തിയത് 1,314 പേര്‍
- ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് മടങ്ങിയെത്തിയത് 1,314 ഇന്ത്യക്കാരെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇതോടെ യുക്രൈനില്‍ കുടുങ്ങിയ 17,400 ഇന്ത്യക്കാരെ ഇതുവരെ മടക്കികൊണ്ടുവന്നു. സുമിയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
17:59 March 07
യുക്രൈന്‍, റഷ്യ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്‌ച വ്യാഴാഴ്‌ച തുര്‍ക്കിയില്‍
- യുക്രൈന്‍ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തുര്‍ക്കിയില്‍ മാര്‍ച്ച് 10ന് കൂടിക്കാഴ്‌ച നടത്തും.
- ചര്‍ച്ച നടക്കുക തുര്‍ക്കിയിലെ അന്‍റാലിയയില്‍. തുര്‍ക്കി വിദേശകാര്യ മന്ത്രി മധ്യസ്ഥത വഹിക്കും
17:28 March 07
ജനവാസമേഖലയില്‍ റഷ്യയുടെ ആക്രണം; ഇത് ഭീകരതയെന്ന് സെലന്‍സ്‌കി
- മൈക്കോളൈവിലും ഖാര്‍കീവിലും മറ്റ് സമീപ നഗരങ്ങളിലെയും ജനവാസ മേഖലയില്‍ രാത്രിയില്‍ റഷ്യയുടെ റോക്കറ്റ് ആക്രമണം. ഇത് സൈനിക നടപടിയായി കണാന്‍ കഴിയില്ല, തികച്ചും ഭീകരതയെന്ന് സെലന്‍സ്‌കി.
16:31 March 07
റഷ്യ-യുക്രൈന്‍ മൂന്നാം ഘട്ട ചര്‍ച്ച ഉടന്‍
- റഷ്യ-യുക്രൈന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഉടന്‍. റഷ്യന്‍ പ്രതിനിധികള്‍ ബെലാറുസില്‍ എത്തി.
15:47 March 07
ഇടനാഴി തുറന്നതിനെ അഭിനന്ദിച്ച് മോദി, ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് പുടിന്‍
- യുക്രൈനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിലും മനുഷ്യത്വ ഇടനാഴി തുറന്നതിലും പുടിനെ അഭിനന്ദനിച്ച് മോദി.
- യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുമെന്ന് മോദിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ പുടിന്‍ ഉറപ്പ് നല്‍കി. സുമിയില്‍ നിന്നുള്‍പ്പടെ ഇന്ത്യക്കാരെ ഇനിയും ഒഴിപ്പിക്കാനുണ്ട്.
- യുക്രൈന്‍-റഷ്യ പ്രസിഡന്‍റുമാര്‍ നേരിട്ട് ചര്‍ച്ച നടത്തണമെന്നും മോദി ആവശ്യപ്പെട്ടു.
15:26 March 07
റഷ്യന്‍ മനുഷ്യത്വ ഇടനാഴികള്‍ക്കെതിരെ യുക്രൈന്‍
- റഷ്യ തുറന്ന മനുഷ്യത്വ ഇടനാഴികള്‍ക്കെതിരെ യുക്രൈന്‍. റഷ്യ തുറന്ന ഇടനാഴികള്‍ റഷ്യയിലേക്കോ ബെലാറുസിലേക്കോ യാത്ര ചെയ്യുന്നവര്‍ക്കാണ് പ്രയോജനം. യുക്രൈന്‍ മേഖലയിലേക്ക് പോകുന്നവര്‍ക്ക് ഇടനാഴി തുറന്ന് നല്‍കാന്‍ റഷ്യ തയ്യാറാകണമെന്നും ഉപപ്രധാനമന്ത്രി വെരെഷ്‌ചക് ആവശ്യപ്പെട്ടു.
15:21 March 07
ഒഴിപ്പിക്കലിന് ആറ് ഇടനാഴികള്‍ തുറന്ന് റഷ്യ
- യുക്രൈനില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിന് ആറ് മനുഷ്യത്വ ഇടനാഴികള്‍ തുറന്ന് റഷ്യ.
14:41 March 07
റഷ്യയുമായി ഉറച്ച ബന്ധം, യുക്രൈനില്‍ സാഹയ വാഗ്‌ദാനവുമായി ചൈന
- റഷ്യയുമായി ഉറച്ച സൗഹൃദ ബന്ധം, യുക്രൈനില്‍ കുടുങ്ങിയവര്‍ക്ക് സഹായം എത്തിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി.
13:37 March 07
റഷ്യയില്‍ യുദ്ധവിരുദ്ധ പ്രതിഷേധം; 5,000 പേര്‍ തടവില്‍
- മാര്‍ച്ച് ആറിന് റഷ്യയില്‍ നടന്ന യുദ്ധവിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത അയ്യായിരത്തോളം പേരെ തടവിലാക്കി റഷ്യ.
13:07 March 07
പുടിനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്
- റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്. രാഷ്ട്രീയ പ്രവര്‍ത്തകരുള്‍പ്പെടെ നൂറിലധികം പേര്‍ക്കെതിരെയാണ് ഉപരോധം.
12:42 March 07
സെലന്‍സ്‌കിയോട് നന്ദി പറഞ്ഞ് മോദി
- പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ചു. യുക്രൈനിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്‌തു. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ യുക്രൈന്‍ ഭരണകൂടം നല്‍കിയ സഹായത്തിന് അദ്ദേഹം സെലന്‍സ്‌കിയോട് നന്ദി അറിയിച്ചു. സംഘര്‍ഷ മേഖലയായ സുമിയില്‍ ഇനിയും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടപ്പുണ്ട്. അവരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മോദി സെലന്‍സ്‌കിയോട് ആവശ്യപ്പെട്ടു.
12:26 March 07
യുക്രൈനില്‍ കൂട്ടപ്പലായനം തുടരുന്നു
കീവ്: പന്ത്രണ്ടാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. മനുഷ്യത്വ ഇടനാഴികളിലൂടെ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് യുക്രൈനും റഷ്യയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ യുക്രൈനില്‍ നിന്നും പതിനഞ്ച് ലക്ഷത്തിലധികം ജനങ്ങള്‍ അഭയാർഥികളായെന്നാണ് യുഎന്‍ കണക്ക്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുറോപ്പിലുണ്ടായ ഏറ്റവും വലിയ അഭയാര്‍ഥി പ്രസിന്ധിയെന്നാണ് യുഎന്‍ ഹൈകമ്മിഷണര്‍ പലായനത്തെ വിശേഷിപ്പിച്ചത്. റഷ്യ-യുക്രൈന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടന്നേക്കുമെന്നാണ് സൂചന.
യുഎസും യൂറോപ്യൻ സഖ്യകക്ഷികളും റഷ്യയിൽ നിന്നുള്ള എണ്ണയുടെ ഇറക്കുമതി നിരോധിക്കുന്ന കാര്യം പരിഗണിക്കുന്നതിനെ തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചു. ക്രൂഡ് ഓയിലിന് 11.67 ഡോളർ ഉയർന്ന് ബാരലിന് 129.78 ഡോളറിലെത്തി. 2008ന് ശേഷമുള്ള ഏറ്റവും ഉയർന്ന എണ്ണവിലയാണിത്.
ഇന്ത്യന്‍ രക്ഷാദൗത്യത്തിന്‍റെ അവസാനഘട്ടം ഞായറാഴ്‌ച ആരംഭിച്ചു. ഞായറാഴ്‌ച വരെ 15,920 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിനുമായും യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായും സംസാരിക്കും.