- 12000ത്തോളം റഷ്യൻ സൈനികർ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുക്രൈൻ. 303 റഷ്യൻ ടാങ്കുകള്‍ തകർത്തതായും യുക്രൈൻ അവകാശപ്പെട്ടു.
LIVE UPDATE | അശാന്തമായി യുക്രൈൻ; കൂട്ടപലായനം തുടരുന്നു
15:49 March 08
പുതിയ കണക്കുകളുമായി യുക്രൈൻ
15:19 March 08
രാത്രിയിലും കനത്ത ആക്രമണം
പ്രധാന നഗരങ്ങളില്ലെല്ലാം രാത്രിയിലും കനത്ത ആക്രമണങ്ങള്‍ നടന്നതായി റിപ്പോർട്ട്. റഷ്യൻ ഷെല്ലാക്രമണത്തിൽ തകർന്നത് നിരവധി കെട്ടിടങ്ങള്‍
15:15 March 08
സുമിയിൽ രക്ഷാദൗത്യം
- സുമിയിൽ രക്ഷാദൗത്യം ആരംഭിച്ചു. 694 ഇന്ത്യൻ വിദ്യാർഥികളുമായി പോള്‍ട്ടോവയിലേക്ക് ബസ് യാത്ര ആരംഭിച്ചു.
14:50 March 08
യുക്രൈനിൽ കൂട്ടപലായനം; ഇതുവരെ രാജ്യം വിട്ടത് 1.2 ദശലക്ഷം പേർ
- 1.2 ദശലക്ഷം ആളുകള്‍ ഇത് വരെ രാജ്യംവിട്ടതായി റിപ്പോർട്ട്. ഇന്നലെ മാത്രം 141500 പേർ അതിർത്തി കടന്നതായാണ് കണക്കുകള്‍. സ്‌ത്രീകളും, കുട്ടികളുമാണ് പലായനം ചെയ്യുന്നവരിൽ ഏറെയും
13:40 March 08
കീവിൽ രക്ഷാപ്രവർത്തനം നടത്തിയ ബസിന് നേരെ റഷ്യൻ ഷെല്ലാക്രമണം
- കീവിൽ രക്ഷാപ്രവർത്തനം നടത്തിയ ബസിന് നേരെ റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രൈൻ
13:40 March 08
യുറോപ്യൻ രാജ്യങ്ങള്‍ക്ക് റഷ്യയുടെ മുന്നറിയിപ്പ്
- യുറോപ്യൻ രാജ്യങ്ങൾ റഷ്യൻ എണ്ണ നിരോധനവുമായി മുന്നോട്ട് പോയാൽ ജർമ്മനിയിലേക്കുള്ള പ്രധാന വാതക പൈപ്പ് ലൈൻ അടക്കുമെന്ന് റഷ്യ.
13:02 March 08
റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങളുമായി ജപ്പാൻ
- റഷ്യക്കെതിരെ വീണ്ടും ഉപരോധങ്ങളുമായി ജപ്പാൻ. പ്രസിഡന്‍റ് പുടിന്‍റെ ചീഫ് ഓഫ് സ്റ്റാഫ് അംഗങ്ങള്‍, സർക്കാരുമായി അടുത്തു ബന്ധമുള്ള കമ്പനി എക്സിക്യൂട്ടീവുകള്‍ തുടങ്ങി 12 പേർക്ക് രാജ്യത്ത് ജപ്പാൻ വിലക്കേർപ്പെടുത്തി. റണ്ട് റഷ്യൻ സംഘടനകള്‍ക്കും, 12 ബെലാറുസ് സംഘടനകള്‍ക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്
12:31 March 08
സുമിയിൽ കുട്ടികള്‍ ഉള്‍പ്പടെ 10 മരണം
- സുമിയിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികള്‍ ഉള്‍പ്പടെ 10 പേർ മരിച്ചതായി റിപ്പോർട്ട്