കേരളം

kerala

ETV Bharat / international

'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ

അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സഹായ വാഗ്‌ദാനം ചെയ്‌തെങ്കിലും അവയൊന്നും പൂർണമായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ.

Macron  russia ukraine war  russia ukraine conflict  Mariupol police officer pleads for help  attack on mariupol  മരിയുപോൾ യുദ്ധം  സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ  യുക്രൈൻ റഷ്യ യുദ്ധം
'മരിയുപോൾ ഭൂമുഖത്ത് നിന്ന് ഇല്ലാതായി'; സഹായം അഭ്യർഥിച്ച് യുക്രൈൻ പൊലീസ് ഓഫിസർ

By

Published : Mar 20, 2022, 7:33 AM IST

മരിയുപോൾ:തുറമുഖ നഗരമായ മരിയുപോൾ ഭൂമുഖത്തു നിന്നു തന്നെ തുടച്ചുനീക്കപ്പെട്ടുവെന്ന് മരിയുപോളിലെ യുക്രൈൻ പൊലീസ് ഉദ്യോഗസ്ഥൻ. യുദ്ധത്തിൽ തകർന്ന മരിയുപോൾ തെരുവിൽ നിന്നുള്ള വീഡിയോയിലാണ് പൊലീസ് ഉദ്യോഗസ്ഥൻ മൈക്കൽ വെർഷ്‌നിൻ മരിയുപോളിന്‍റെ അവസ്ഥ വ്യക്തമാക്കിയത്.

കുട്ടികളും പ്രായമായവരുമുൾപ്പെടെ കൊല്ലപ്പെടുകയാണ്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സഹായ വാഗ്‌ദാനം ചെയ്‌തെങ്കിലും അവയൊന്നും പൂർണമായില്ല. യുക്രൈന് ആധുനിക വ്യോമ പ്രതിരോധ സംവിധാനം നൽകണമെന്നും ജനങ്ങളെ രക്ഷിക്കണമെന്നും വീഡിയോയിൽ മൈക്കൽ അമേരിക്കയോടും ഫ്രാൻസിനോടും അഭ്യർഥിച്ചു.

കെട്ടിടങ്ങളിൽ നിന്ന് തീജ്വാലകൾ വരുന്നതും സ്‌ഫോടന ശബ്‌ദങ്ങളും തകർന്ന കെട്ടിടങ്ങളും വീഡിയോയിൽ കാണാം.

2016ൽ സിറിയയിൽ റഷ്യൻ പിന്തുണയോടെ നടന്ന ആഭ്യന്തര യുദ്ധത്തിനിടെ തകർക്കപ്പെട്ട സിറിയൻ നഗരമായ അലപ്പോയുടെ വിധിയാണ് മരിയുപോൾ അഭിമുഖീകരിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. പ്രതിപക്ഷത്തിന്‍റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പിടിച്ചുനിൽക്കാനുള്ള കഴിവ് ഇല്ലാതാകുന്നതു വരെ ചുറ്റും ഉപരോധങ്ങൾ ഏർപ്പെടുത്തിയും ബോംബെറിഞ്ഞും പട്ടിണി സൃഷ്‌ടിച്ചും സിറിയൻ പ്രസിഡന്‍റ് ബാഷർ അസദിന്‍റെ സർക്കാരിനെ റഷ്യ സഹായിച്ചിരുന്നു.

Also Read: 'പാസ്റ്റര്‍ ബോണസ്’ അപ്രസക്തം ; 'പ്രേഡിക്കേറ്റ് ഇവാഞ്ചലിയം' പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ

ABOUT THE AUTHOR

...view details