കേരളം

kerala

ETV Bharat / international

LIVE UPDATES | യുക്രൈനിലെങ്ങും നിലയ്ക്കാത്ത സ്ഫോടന ശബ്ദം; നാട് വിട്ടോടി ജനത - തത്സമയം വിവകങ്ങള്‍

russia-ukraine live  Russian-ukraine war  live updates  റഷ്യ-യുക്രൈന്‍ യുദ്ധം  തത്സമയം വിവകങ്ങള്‍  ലൈവ്‌ വാര്‍ത്ത
russia-ukraine war live updates

By

Published : Mar 4, 2022, 3:06 PM IST

Updated : Mar 4, 2022, 10:48 PM IST

22:40 March 04

റഷ്യയ്‌ക്കെതിരെ പ്രതിഷേധവുമായി ബിബിസി

  • റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് റഷ്യയില്‍ ജയില്‍ ശിക്ഷ എന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് റഷ്യയിലെ തങ്ങളുടെ മാധ്യമ പ്രവര്‍ത്തകരോട്‌ താല്‍ക്കാലികമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ബിബിസിയുടെ നിര്‍ദേശിച്ചു.

20:25 March 04

യുക്രൈന്‍-റഷ്യ മൂന്നാം ഘട്ട ചര്‍ച്ച ഉടന്‍

  • യുക്രൈന്‍-റഷ്യ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ശനിയാഴ്‌ചയെന്ന് സൂചന.

20:13 March 04

റഷ്യയില്‍ ഉല്‍പന്നങ്ങളുടെ വില്‍പനയും സേവനങ്ങളും നിര്‍ത്തി മൈക്രോസോഫ്റ്റ്

  • റഷ്യയില്‍ പുതിയ ഉല്‍പന്നങ്ങളുടെ വില്‍പനയും സേവനങ്ങളും നിര്‍ത്തുന്നതായി മൈക്രോസോഫ്‌റ്റ്

19:51 March 04

യുക്രൈന്‍ 'നോ-ഫ്ലൈ സോണ്‍' ആക്കണമെന്ന ആവശ്യം തള്ളി നാറ്റോ

  • "ഞങ്ങള്‍ ഇതിന്‍റെ ഭാഗമല്ല", യുക്രൈന്‍ 'നോ-ഫ്ലൈ സോണ്‍' ആക്കണമെന്ന ആവശ്യം തള്ളി നാറ്റോ

19:37 March 04

ഇന്ത്യക്കാരെ ബന്ദികളാക്കുന്ന സാഹചര്യമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • ഇന്ത്യക്കാരെ ബന്ദികളാക്കിയതായി അറിവില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.
  • ഖാര്‍കീവില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നാല്‍ ബന്ദികളാക്കുന്ന സാഹചര്യമില്ലെന്നും വിദേശകാര്യ വക്‌താവ്‌ അറിയിച്ചു.
  • യുക്രൈനില്‍ കുടുങ്ങിയ അവസാനത്തെ ഇന്ത്യക്കാരനെ നാട്ടില്‍ എത്തിക്കുന്നത് വരെ രക്ഷാദൗത്യം തുടരും.
  • ഇതുവരെ 20,000 ഇന്ത്യക്കാര്‍ യുക്രൈന്‍ വിട്ടു

18:35 March 04

റഷ്യന്‍ അധിനിവേശത്തില്‍ യുഎന്‍ അന്വേഷണം

  • യുക്രൈനെതിരായ റഷ്യന്‍ അധിനിവേശത്തില്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍.

18:24 March 04

സപോറിഷ്യ ആണവനിലയത്തിന് കേടുപാടുകളില്ലെന്ന് ഐഎഇഎ മേധാവി

യുക്രൈനിലെ സപോറിഷ്യ ആണവനിലയത്തിന് കേടുപാടുകളില്ല. ആണവനിലയത്തിലെ ആറ്‌ റിയാക്‌ടറുകളും സുരക്ഷിമാണെന്ന് ഐഎഇഎ മേധാവി.

17:27 March 04

5,245 ഇന്ത്യക്കാരെ റൊമേനിയ വഴി ഇന്ത്യയിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍

  • റൊമേനിയയില്‍ നിന്നും മാര്‍ച്ച് മൂന്ന് വരെ 5,245 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍.

17:13 March 04

യുക്രൈന്‍ സംഘര്‍ഷം; ഉന്നതതല സമിതി അന്വേഷണം ആവശ്യപ്പെട്ട് യുഎന്‍

  • യുക്രൈനില്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ ഉന്നതതല സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ വോട്ടെടുപ്പ്.

16:30 March 04

യുദ്ധത്തില്‍ ബെലാറുസ്‌ സേന ഭാഗമകില്ലെന്ന് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ

  • ബെലാറുസ്‌ സേന ഒരിക്കലും യുക്രൈനില്‍ റഷ്യന്‍ സേനയുടെ സൈനിക നടപടികളുടെ ഭാഗമാകില്ലെന്ന് ബെലാറുസ്‌ പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലൂക്കാഷെങ്കോ.

16:19 March 04

ചെര്‍നിഹിവ്‌ സ്‌ഫോടനം; മരണം 47 ആയി

  • യുക്രൈന്‍ നഗരമായ ചെര്‍നിഹിവില്‍ മാര്‍ച്ച് മൂന്നിന് നടന്ന സ്‌ഫോടനത്തില്‍ ഒന്‍പത്‌ സ്‌ത്രീകളടക്കം 47 പേര്‍ മരിച്ചതായി യുക്രൈന്‍ സ്ഥിരീകരിച്ചു. 18 പേര്‍ക്ക് പരിക്ക്. 285,000 ആണ് ചെര്‍നിഹിവിലെ മൊത്തം ജനസഖ്യ.

16:06 March 04

സപോറിഷ്യ ദുരന്തം ചെര്‍ണോബില്‍ ദുരന്തത്തെക്കാള്‍ ആറ്‌ മടങ്ങെന്ന് സെലന്‍സ്‌കി

  • ചെര്‍ണോബില്‍ ദുരന്തത്തെക്കാള്‍ ആറ്‌ മടങ്ങ്‌ വലുതായിരിക്കും സപോറിഷ്യ ദുരന്തം. 1986ലെ ചെര്‍ണോബില്‍ ദുരന്തം നമ്മള്‍ ഒരുമിച്ചാണ് നേരിട്ടതെന്നും റഷ്യന്‍ ജനതയോട്‌ സെലന്‍സ്‌കി.
  • മൗനം തുടരരുതെന്നും നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനും സെലന്‍സ്‌കിയുടെ ആഹ്വാനം.

15:47 March 04

യുക്രൈന്‍ ആണവനിലയത്തിന് നേരെ ആക്രമണം; ചര്‍ച്ച ചെയ്യുമെന്ന് ഐഎഇഎ ഡയറക്‌ടര്‍

  • യുക്രൈന്‍ ആണവനിലയങ്ങളുടെ സുരക്ഷാ കാര്യത്തില്‍ യുക്രൈന്‍-റഷ്യ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ ഐ.എ.ഇ.എ ഡയറക്‌ടര്‍ ജനറല്‍ റഫാല്‍ ഗ്രോസി.

15:14 March 04

ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണം അപലപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍

  • യുക്രൈനില്‍ ആണവനിലയത്തിന്‌ നേരെ റഷ്യ നടത്തിയ ആക്രമണം അപലപിച്ച് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ്‌ സ്റ്റോള്‍ട്ടന്‍ബെര്‍ഗ്‌. യുദ്ധം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നും റഷ്യൻ സേന യുക്രൈനില്‍ നിന്നും പിന്‍മാറണമെന്നും സ്റ്റോള്‍ട്ടന്‍ ബെര്‍ഗ്‌ പറഞ്ഞു.

14:33 March 04

ചെര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനാണ് റഷ്യയുടെ ശ്രമമെന്ന് യുക്രൈന്‍

  • റഷ്യ ആണവഭീകരരെന്ന് ആരോപിച്ച് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്‌കി. ചെര്‍ണോബില്‍ ദുരന്തം ആവര്‍ത്തിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും സെലന്‍സ്‌കി.

കഴിഞ്ഞ മണിക്കൂറില്‍ നടന്നത്

LIVE UPDATES | അയവില്ലാതെ അധിനിവേശത്തിന്‍റെ എട്ടാം നാള്‍; ചോരക്കളമായി യുക്രൈൻ, അതിർത്തികള്‍ കടന്ന് കൂട്ട പലായനം

Last Updated : Mar 4, 2022, 10:48 PM IST

ABOUT THE AUTHOR

...view details