കേരളം

kerala

ETV Bharat / international

LIVE UPDATES: യുദ്ധക്കളമായി യുക്രൈൻ: ആശങ്കയോടെ ലോക രാജ്യങ്ങള്‍ - റഷ്യ-യുക്രൈന്‍ യുദ്ധം

RUSSIA UKRAINE WAR  LIVE UPDATE  റഷ്യ-യുക്രൈന്‍ യുദ്ധം  യുദ്ധ വിവരങ്ങള്‍ തത്സമയം
അതീവ ഗുരുതരം, ലോകം യുദ്ധ ഭീതിയില്‍: യുക്രൈനില്‍ എങ്ങും വെടിയൊച്ച

By

Published : Feb 25, 2022, 2:49 PM IST

Updated : Feb 25, 2022, 10:40 PM IST

21:26 February 25

യൂറോപ്യന്‍ കൗണ്‍സിലില്‍ നിന്നും റഷ്യയെ സസ്‌പെന്‍റ് ചെയ്‌തു

18:50 February 25

കീവ്‌ വിമാനത്താവളം പിടിച്ചെടുത്ത് റഷ്യ

  • കീവ്‌ വിമാനത്താവളം പിടിച്ചെടുത്തതായി റഷ്യ. പടിഞ്ഞാറ്‌ നിന്ന്‌ കീവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടെന്നും റഷ്യ.

18:23 February 25

പുടിന്‍ പെരുമാറുന്നത് നാസികളെ പോലെയെന്ന് യൂറോപ്യന്‍ യൂണിയന്‍

18:09 February 25

റഷ്യ ഗ്രാന്‍പ്രീ ഒഴിവാക്കി

  • സെപ്‌റ്റംബറില്‍ നടക്കേണ്ട ഫോര്‍മുല വണ്‍ റഷ്യന്‍ ഗ്രാന്‍പ്രീ ഒഴുവാക്കിയതായി ഫഫ്‌ വണ്‍.

17:58 February 25

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ആദ്യ ബാച്ച് യുക്രൈന്‍-റൊമേനിയ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു

  • ഇന്ത്യൻ വിദ്യാർഥികളുടെ ആദ്യ ബാച്ച് ചെർനിവറ്റ്‌സിയിൽ നിന്ന് യുക്രൈന്‍-റൊമേനിയ അതിർത്തിയിലേക്ക് പുറപ്പെട്ടു.
  • ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ക്യാമ്പ് ഓഫിസുകൾ പടിഞ്ഞാറന്‍ യുക്രൈനിലെ ലിവിവ്, ചെർനിവറ്റ്സി എന്നിവിടങ്ങളില്‍ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. റഷ്യൻ ഭാഷ അറിയാവുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ക്യാമ്പ് ഓഫിസുകളിലേക്ക് അയയ്ക്കുന്നതായി ഇന്ത്യ അറിയിച്ചു.

17:16 February 25

ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ച് ഇന്ത്യ

  • യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ച് ഇന്ത്യ. വിദ്യാര്‍ഥികളോടും പൗരന്മാരോടും യുക്രൈന്‍ അതിര്‍ത്തിയിലേക്ക് നീങ്ങാന്‍ ഇന്ത്യ നിര്‍ദേശം നല്‍കി. ഇന്ത്യന്‍ വിമാനം നാളെ റൊമേനിയയിലേക്കും ഹംഗറിയിലേക്കും പുറപ്പെട്ടും.
  • സഞ്ചരിക്കുന്ന വാഹനത്തില്‍ ഇന്ത്യന്‍ പതാക പതിപ്പിക്കാന്‍ പ്രത്യേക നിര്‍ദേശം, പാസ്‌പോര്‍ട്ട്, കൊവിഡ്‌ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, ആവശ്യത്തിന് പണം എന്നിവയും കൈയില്‍ കരുതാന്‍ നിര്‍ദേശം.
  • യുക്രൈന്‍ അയല്‍രാജ്യങ്ങളുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കര്‍ ചര്‍ച്ച നടത്തി.

16:18 February 25

ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

15:51 February 25

തിരിച്ചടിച്ച് യുക്രൈന്‍

  • റഷ്യന്‍ ടാങ്ക്‌ യുക്രൈന്‍ സൈന്യം പിടിച്ചെടുത്തു.

15:14 February 25

രക്ഷാദൗത്യത്തിന് എയര്‍ ഇന്ത്യ

  • യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് വിമാനങ്ങള്‍ അയയ്‌ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ രാവിലെ പുലര്‍ച്ചെ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമേനിയയിലേക്ക് പുറപ്പെടും. ഹംഗറിയിലേക്കും നാളെ വിമാനം പുറപ്പെടും. എണ്ണൂറോളം വിദ്യാര്‍ഥികളെ ആദ്യം എത്തിക്കും. യാത്രാ ചെലവ്‌ സര്‍ക്കാര്‍ വഹിക്കും

15:12 February 25

റഷ്യയ്‌ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്

  • റഷ്യയ്‌ക്കെതിരായ സമ്മർദ്ദം വർധിപ്പിക്കുന്നതിന് കടുത്ത ഉപരോധം ഏർപ്പെടുത്തണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്‌കി യൂറോപ്യൻ യൂണിയനോട് അഭ്യർഥിച്ചു.

14:43 February 25

ബ്രിട്ടീഷ്‌ വിമാനങ്ങള്‍ക്ക് റഷ്യയില്‍ വിലക്ക്

  • ബ്രിട്ടീഷ്‌ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ.
  • യുകെയുമായി ബന്ധിപ്പിക്കുന്ന വിമാനങ്ങള്‍ വിമാനത്താവളത്തിലോ വ്യോമാതിര്‍ത്തിയിലോ പ്രവേശിക്കരുതെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.

14:28 February 25

റഷ്യൻ സൈന്യം കീവിൽ

  • റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിൽ. ടാങ്കുകള്‍ ജനവാസ മേഖലയിൽ എത്തിയതായി റിപ്പോർട്ട്.

റഷ്യൻ കടന്നു കയറ്റത്തിന്‍റെ ആദ്യ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Last Updated : Feb 25, 2022, 10:40 PM IST

ABOUT THE AUTHOR

...view details