റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു - latest russia
വ്യാഴാഴ്ച രാവിലെ 7,099 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,06,498 ആയി
മോസ്‌കോ: റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മരണ സംഖ്യ 1,000 കവിഞ്ഞു. വ്യാഴാഴ്ച രാവിലെ 7,099 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 1,06,498 ആയി. രോഗികളുടെ എണ്ണം ഇനിയും കൂടാം എന്നും ആരോഗ്യ അധികൃതര്‍ അറിയിച്ചു. റഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും മാർച്ച് അവസാനം മുതൽ ലോക്ക് ഡൗണിലാണ്. അവശ്യ സേവനങ്ങളായ പലചരക്ക് കടകൾ, ഫാർമസികൾ, ബാങ്കുകൾ എന്നിവ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ചൊവ്വാഴ്ച റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ ലോക്ക് ഡൗണ്‍ മെയ് 11 വരെ നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു.