റഷ്യയിൽ കൊവിഡ് ബാധിതർ ഒമ്പത് ലക്ഷം കടന്നു - റഷ്യ
111 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 17,025 ആയി. രാജ്യത്ത് രോഗമുക്തി നേടിയത് 8,04,383 പേരാണ്
റഷ്യയിൽ ഒമ്പത് ലക്ഷത്തിലധികം കൊവിഡ് ബാധിതർ
മോസ്കോ:റഷ്യയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 4,941 പേർക്ക്. ഇതോടെ രാജ്യത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 9,85,346 ആയി. മോസ്കോയിൽ 677, സെന്‍റ് പീറ്റേഴ്സ്ബർഗിൽ 189, മോസ്കോ ഏരിയയിൽ 163 പേർക്കുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. 111 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 17,025 ആയി. രാജ്യത്ത് രോഗമുക്തി നേടിയത് 8,04,383 പേരാണ്.