റഷ്യയില്‍ കോളജില്‍ വെടിവെപ്പ് ; രണ്ടുപേര്‍ മരിച്ചു - സംഭവം നടന്നത് ക്യാപംസിനുള്ളില്‍
ക്ലാസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരനായ വിദ്യാര്‍ഥി മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
റഷ്യയില്‍ കോളജില്‍ വെടിവയ്‌പ്പ്
മോസ്കോ: റഷ്യയിലെ ബ്ലാഗോവെഷ്ചെക് നഗരത്തിലെ കോളജില്‍ നടന്ന വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ക്ലാസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരനായ വിദ്യാര്‍ഥി മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.തുടർന്ന വിദ്യാർഥി സ്വയം വെടിവെച്ച് മരിച്ചു.വെടിവെപ്പിനിടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് കൗമാരക്കാരും ഒരു യുവാവും ഉള്‍പ്പെടുന്നതായി അമര്‍ പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.