മോസ്‌കോ: യുക്രൈനുമായി ചർച്ചകൾക്ക് തയാറെന്ന് വ്ളാദിമിര്‍ പുടിൻ. ചർച്ചകൾക്കായി പ്രതിനിധി സംഘത്തെ ബെലാറസിലേക്ക് അയക്കാൻ തയാറാണെന്ന് പുടിൻ അറിയിച്ചുവെന്ന് റഷ്യൻ മാധ്യമമായ സ്‌പുട്‌നിക് റിപ്പോർട്ട് ചെയ്‌തു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള സംഭാഷണത്തിലും യുക്രൈനുമായി ഉന്നതതല ചർച്ചക്ക് താൽപര്യമുണ്ടെന്ന് പുടിൻ അറിയിച്ചിരുന്നു.
നേരത്തെ യുക്രൈൻ സൈന്യം കീഴടങ്ങിയാൽ ചർച്ചയ്‌ക്ക് തയാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് അറിയിച്ചിരുന്നു. നാറ്റോ സഖ്യ രാഷ്‌ട്രങ്ങളുടേത് അടിച്ചമര്‍ത്തല്‍ നയമാണ്. അതില്‍ നിന്നും യുക്രൈനിനെ മോചിപ്പിക്കാനാണ് റഷ്യയുടെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.