ലണ്ടൻ:സെൻട്രൽ ലണ്ടനിലെ ആമസോൺ ഓഫീസിന് മുന്നിൽ പ്രതിഷേധം. ഹിന്ദു മതചിഹ്നങ്ങളുള്ള അടിവസ്ത്രങ്ങളും ചവിട്ടികളും വിദേശ വെബ്‌സൈറ്റുകളിൽ വിൽപ്പന നടത്തിയതിനെതിരെയാണ് പ്രതിഷേധം. ഹിന്ദു മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസികളായ വൊളന്‍റിയർ ഗ്രൂപ്പ് റീച്ച് ഇന്ത്യയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹിന്ദു മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തി; സെൻട്രൽ ലണ്ടനിലെ ആമസോൺ ഓഫീസിന് മുന്നിൽ പ്രതിഷേധം - സെൻട്രൽ ലണ്ടനിലെ ആമസോൺ ഓഫീസിന് മുന്നിൽ പ്രതിഷേധം
ഹിന്ദു മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തുന്ന ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ആമസോണിനെതിരെ യുകെ ആസ്ഥാനമായുള്ള ഇന്ത്യൻ പ്രവാസികളായ വൊളന്‍റിയർ ഗ്രൂപ്പ് റീച്ച് ഇന്ത്യയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹിന്ദു മതചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തി; സെൻട്രൽ ലണ്ടനിലെ ആമസോൺ ഓഫീസിന് മുന്നിൽ പ്രതിഷേധം
"ആമസോൺ വിദ്വേഷം പരത്തുന്നത് അവസാനിപ്പിക്കുക ", "മതവികാരങ്ങളെ അപമാനിക്കുന്നതും വേദനിപ്പിക്കുന്നതും അവസാനിപ്പിക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. “മതനിന്ദ” ഉൽപ്പന്നങ്ങൾ യുകെ വിപണിയിൽ നിന്ന് ഉടനടി നീക്കം ചെയ്യണമെന്ന് ആമസോൺ സീനിയർ മാനേജ്‌മെന്‍റിനോട് ആവശ്യപ്പെട്ടു.