ലണ്ടന്‍:Penguins post Christmas wishes to Santaക്രിസ്‌മസ് സമ്മാനങ്ങളുമായി വരുന്ന തങ്ങളുടെ പ്രിയപ്പെട്ട സാന്താക്ലോസിന് ആശംസ കത്തുകളയക്കുന്ന പെന്‍ഗ്വിനുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ താരങ്ങള്‍. ലണ്ടന്‍ സെഡ്.എസ്.എല്‍ മൃഗശാലയിലെ താമസക്കാരായ പെൻഗ്വിനുകളാണ് മൃഗശാലാപാലകരുടെ സഹായത്തോടെ സാന്തയ്ക്ക് ക്രിസ്‌മസ് ആശംസകൾ അയച്ചത്.
Penguins post Christmas wishes to Santa| സാന്താക്ലോസിന് ആശംസ കത്തുകളയക്കുന്ന പെന്‍ഗ്വിനുകള്‍; ലണ്ടനില്‍ നിന്നൊരു കൗതുക കാഴ്‌ച ശനിയാഴ്‌ച ആരംഭിക്കുന്ന മൃഗശാലയുടെ ഔദ്യോഗിക സീസണൽ ആഘോഷങ്ങളുടെ തുടക്കമായാണ് ഈ കൗതുക കാഴ്‌ച ഒരുക്കിയത്.
ALSO READ:കുക്കു എന്ന 'കാക്ക'യും 'ഗ്രേസ്' കുടുംബവും; അപൂര്‍വ സൗഹൃദത്തിന്‍റെ കഥ
ജനുവരി 3 വരെ നീണ്ടുനിൽക്കുന്ന ഉത്സവ പരിപാടിയിലെ പ്രധാന ആകര്‍ഷണം ഫെയറി-ലൈറ്റ് വണ്ടർലാൻഡ് ട്രയൽ എന്ന ടൂറാണ്. ഇതില്‍ സന്ദര്‍ശകര്‍ക്ക് അവരുടെ പ്രിയപ്പെട്ട മൃഗങ്ങളെ കൊണ്ടുവരികയും അവര്‍ക്ക് പ്രിയപ്പെട്ട സമ്മാനങ്ങള്‍ എന്തെന്ന് കണ്ടെത്താനും സാധിക്കുമെന്നും ലണ്ടൻ മൃഗശാലയിലെ പെൻഗ്വിൻ കീപ്പർ ജെസിക്ക ജോൺസ് പറയുന്നു.