കേരളം

kerala

ETV Bharat / international

കൊവിഡ് 19; ജര്‍മനിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നൂറോളം പേര്‍ വീടുകളിലേക്ക് മടങ്ങി

കൊവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയവരെയാണ് രണ്ടാഴ്‌ചയോളം നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിച്ചിരുന്നത്.

കൊവിഡ് 19  കൊറോണ  ജര്‍മനി  ജര്‍മനി കൊറോണ  Germany  Germany corona  covid 19
കൊവിഡ് 19; ജര്‍മനിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ നൂറോളം പേര്‍ വീടുകളിലേക്ക് മടങ്ങി

By

Published : Feb 17, 2020, 9:48 AM IST

ബെര്‍ലിൻ: ജര്‍മനിയിലെ സൈനികത്താവളത്തില്‍ കൊവിഡ് 19 വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലായിരുന്ന നൂറോളം പേര്‍ വീടുകളിലേക്ക് മടങ്ങി. നിരീക്ഷണത്തില്‍ കഴിഞ്ഞ എല്ലാപേര്‍ക്കും തിരികെ കുടുംബങ്ങളില്‍ പോകാമെന്ന് ആരോഗ്യ സ്റ്റേറ്റ് സെക്രട്ടറി തോമസ് ഗെഹാർട്ട് അറിയിച്ചു.

കൊവിഡ് 19 പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയവരെയാണ് രണ്ടാഴ്‌ചയോളം നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിച്ചിരുന്നത്. വുഹാനില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ സംഘത്തില്‍ ഇരുപതിലധികം ചൈനക്കാരും ഉണ്ടായിരുന്നു. കൊവിഡ് 19 ഏറ്റവും കൂടുതൽ ബാധിച്ച യൂറോപ്യൻ രാജ്യമാണ് ജർമനി. 16 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ഫ്രാൻസിലെ എൺപതുകാരനായ ചൈനീസ് വിനോദസഞ്ചാരി മാത്രമാണ് കൊവിഡ് 19 ബാധിച്ച് യൂറോപ്പിൽ മരിച്ചത്.

ABOUT THE AUTHOR

...view details