ബീജിങ്: കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ ഉപയോഗിക്കാന്‍ അമേരിക്കയും മറ്റ് സര്‍ക്കാരുകളും ധാരണയായിട്ടും, എണ്ണവില ബാരലിന് അഞ്ച് യുഎസ് ഡോളര്‍ വര്‍ധിച്ചു. ന്യൂയോർക്ക് മെർക്കന്‍റൈല്‍ എക്സ്ചേഞ്ചിലെ ഇലക്ട്രോണിക് ട്രേഡിങില്‍ യുഎസ് ക്രൂഡ് ഓയിലിന് ബാരലിന് 5.24 ഡോളർ വര്‍ധിച്ച് 108.60 ഡോളറിലെത്തി. ബ്രെന്‍റ് ക്രൂഡ് ഓയിലിന് ബാരലിന് 5.43 ഡോളർ മുതൽ 110.40 ഡോളർ വരെ ഉയർന്നിട്ടുണ്ട്.
പ്രധാന എണ്ണ ഉപഭോക്താക്കളുടെ അന്താരാഷ്‌ട്ര സംഘടനയായ ഇന്‍റര്‍നാഷണല്‍ എനർജി ഏജൻസിയിലെ അമേരിക്ക ഉള്‍പ്പെടുന്ന 31 അംഗങ്ങൾ, കരുതല്‍ ശേഖരത്തില്‍ നിന്ന് 60 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു.