ആസ്‌ട്രാസെനിക്ക വാക്‌സിൻ താൽക്കാലികമായി നിർത്തിവെച്ച് നെതർലൻഡ് - Netherlands
നിലവിൽ മാർച്ച് 28 വരെയാണ് വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചിരിക്കുന്നത്
മോസ്‌കോ:ആസ്‌ട്രാസെനിക്ക കൊവിഡ് വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിപ്പിക്കുന്ന സാഹചര്യത്തിൽ വാക്‌സിന്‍റെ ഉപയോഗം താൽക്കാലികമായി നിർത്തിവെച്ച് നെതർലൻഡ്. നിലവിൽ മാർച്ച് 28 വരെയാണ് വാക്‌സിന്‍റെ ഉപയോഗം നിർത്തിവച്ചിരിക്കുന്നത്. നെതർലന്‍ഡിനെക്കൂടാതെ ഡെൻമാർക്ക്, നോർവെ ,ഐസ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളും ആസ്‌ട്രാസെനിക്ക വാക്‌സിന്‍റെ ഉപയോഗം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നോർവീജിയൻ മെഡിസിൻസ് ഏജൻസിയുടെ റിപ്പോർട്ടനുസരിച്ച് മുതിർന്നവരിലാണ് രക്തം കട്ടപിടിപ്പിക്കുന്ന സാഹചര്യം കൂടുതലായി കണ്ടുവരുന്നത്.