മോസ്കോ: റഷ്യ, ചൈന, യുഎസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന "ട്രോയിക്ക" യുടെ പതിവ് യോഗം മോസ്കോയില്‍ ചേര്‍ന്നു. അഫ്ഗാൻ അന്തർദേശീയ പ്രക്രിയയിൽ പുരോഗതി കൈവരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചയാണ് യോഗത്തിലുടനീളം നടന്നത്. ഒത്തുതീർപ്പ് ചർച്ചയിലൂടെ ശാശ്വതവും സമഗ്രവുമായ വെടിനിർത്തലിലേക്കെത്താനും യോഗത്തില്‍ ധാരണയായതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി "ട്രോയിക്ക" മീറ്റിങ്; ഇന്ത്യക്ക് ക്ഷണമില്ല
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ ഗവൺമെന്‍റ് പ്രതിനിധികൾ, അഫ്ഗാനിസ്ഥാന്‍റെ ദേശീയ അനുരഞ്ജനത്തിനുള്ള ഹൈ കൗൺസിൽ, പ്രമുഖ അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ, താലിബാൻ പ്രതിനിധികൾ, ഖത്തർ, തുർക്കി എന്നിവരും യോഗത്തില്‍ പങ്കെടുത്തു
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ ഗവൺമെന്‍റ് പ്രതിനിധികൾ, അഫ്ഗാനിസ്ഥാന്‍റെ ദേശീയ അനുരഞ്ജനത്തിനുള്ള ഹൈ കൗൺസിൽ, പ്രമുഖ അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ, താലിബാൻ പ്രതിനിധികൾ, ഖത്തർ, തുർക്കി എന്നിവരും വിശിഷ്ടാതിഥികളായി യോഗത്തില്‍ പങ്കെടുത്തു. യുദ്ധത്തിന് അറുതിവരുത്തണമെന്നുള്ള ആവശ്യം നാല് രാജ്യങ്ങളും അംഗീകരിച്ചു. രാഷ്ട്രീയ ഒത്തുതീർപ്പിലൂടെ മാത്രമേ സുസ്ഥിര സമാധാനം കൈവരിക്കാൻ കഴിയൂ എന്ന് യോഗം സ്ഥിരീകരിച്ചു.
മറ്റൊരു രാജ്യത്തിന്‍റെയും സുരക്ഷയ്ക്ക് ഭീഷണിയാകാൻ തീവ്രവാദ ഗ്രൂപ്പുകളും വ്യക്തികളും അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇസ്ലാമിക് റിപ്പബ്ലിക് സർക്കാരും താലിബാനും ഉൾപ്പടെ എല്ലാ അഫ്ഗാനികളോടും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. അതേസമയം യോഗത്തിലേക്ക് ഇന്ത്യക്ക് ക്ഷണം ഉണ്ടായിരുന്നില്ല.