500 ബില്യൺ യൂറോ റിക്കവറി ഫണ്ട് രൂപീകരിക്കാൻ നിർദേശിച്ച് ആഞ്ചെല മെർക്കലും ഇമ്മാനുവൽ മക്രോണും
കൊവിഡ് വൈറസ് മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടത്തെത്തുടർന്നാണ് തീരുമാനം. ഇമ്മാനുവൽ മക്രോനുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷമാണ് ആഞ്ചെല മെർക്കൽ ഇക്കാര്യം പറഞ്ഞത്. യൂറോപ്യൻ രാജ്യങ്ങളെയാണ് വൈറസ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് ആഞ്ചെല മെർക്കൽ പറഞ്ഞു.
ബെര്‍ലിന്‍: ജർമൻ ചാൻസലർ ആഞ്ചെല മെർക്കലും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ചേർന്ന് യൂറോപ്യൻ യൂണിയനിൽ 500 ബില്യൺ യൂറോ (543 ബില്യൺ ഡോളർ) റിക്കവറി ഫണ്ട് രൂപീകരിക്കാൻ നിർദേശിച്ചു. കൊവിഡ് വൈറസ് മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടത്തെത്തുടർന്നാണ് തീരുമാനം. ഇമ്മാനുവൽ മക്രോണുമായുള്ള വീഡിയോ കോൺഫറൻസിന് ശേഷമാണ് ആഞ്ചെല മെർക്കൽ ഇക്കാര്യം പറഞ്ഞത്. മറ്റ് രാജ്യങ്ങളെക്കാൾ യൂറോപ്യൻ രാജ്യങ്ങളെയാണ് വൈറസ് കൂടുതൽ ബാധിച്ചിരിക്കുന്നതെന്ന് ആഞ്ചെല മെർക്കൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിൽ നിലവിലുള്ള സാമ്പത്തിക സംവിധാനങ്ങളിലൂടെ ഫണ്ട് സുരക്ഷിതമാക്കേണ്ടിവരുമെന്ന് ഇരുവരും പറഞ്ഞു.