കേരളം

kerala

ETV Bharat / international

മെൽബണിൽ വെടിവെപ്പ്: രണ്ടുപേർക്ക് പരിക്ക് - australia

രണ്ടു പേരുടെ നില ഗുരുതരം. നിരവധി പേർക്ക് പരിക്കേറ്റു.

മെൽബണിൽ വെടിവെപ്പ്: രണ്ടുപേർക്ക് പരിക്ക്

By

Published : Apr 14, 2019, 8:39 AM IST

ആസ്ട്രേലിയയിലെ മെൽബണില്‍ നിശാ ക്ളബിന് മുന്നിലുണ്ടായ വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3.20ഓടെയാണ് നിശാ ക്ളബില്‍ വെടിവെപ്പുണ്ടായത്.

ലവ് മെഷീൻ എന്ന നിശാ ക്ളബിന് മുന്നിലായിരുന്നു സംഭവം. വെടിവെപ്പ് നടക്കുമ്പോൾ നിരവധി പേർ ക്ളബിന് മുന്നിലുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. മൂന്നോ നാലോ പേർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും രണ്ടു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details