കേരളം

kerala

ETV Bharat / international

കത്തോലിക്ക സഭയിലെ പീഢന പരാതികൾ; പ്രതികാരം പാടില്ലന്ന് മാർപാപ്പ

വിശ്വാസികൾക്ക് നിർഭയം പരാതി നല്കാൻ കഴിയണമെന്നും പീഢന പരാതി അറിഞ്ഞാൽ വൈദികരും കന്യാസ്ത്രികളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മാർപാപ്പ

കത്തോലിക്കാ സഭയിലെ പീഡന പരാതികൾ : ഇരകൾക്കെതിരെ പ്രതികാര നടപടി പാടില്ലന്ന് മാർപാപ്പ

By

Published : May 9, 2019, 7:43 PM IST

Updated : May 9, 2019, 9:16 PM IST

വത്തിക്കാൻ സിറ്റി:കത്തോലിക്ക സഭയിലെ പീഢന പരാതികള്‍ക്കെതിരെ, ശക്തമായ മാർഗ നിർദേശവുമായി മാർപാപ്പ. ഇരകൾക്കും വിവരം പുറത്തു പറയുന്നവർക്കുമെതിരെ പ്രതികാര നടപടി പാടില്ല. പരാതികൾ സ്വീകരിക്കാൻ എല്ലാ രൂപതയിലും പ്രത്യേക സംവിധാനങ്ങൾ വേണം.രാജ്യത്തെ നിയമ സംവിധാനങ്ങളുമായി സഹകരിക്കണമെന്നും മാർപാപ്പ പറഞ്ഞു.
വിശ്വാസികൾക്ക് നിർഭയം പരാതി നല്കാൻ കഴിയണമെന്നും പീഡന പരാതി അറിഞ്ഞാൽ വൈദികരും കന്യാസ്ത്രികളും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മാർപാപ്പ നിർദേശിച്ചു. പീഡന വിവരം തുറന്നുപറയാൻ ഇരകൾക്ക് സഹായമൊരുക്കണം. പരാതി മൂടി വെക്കാൻ ശ്രമം ഉണ്ടായാലും റിപ്പോർട്ട് ചെയ്യണം. പീഡന പരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണമെന്നും മാർപാപ്പ പുതുക്കിയ മാർഗരേഖയിൽ വ്യക്തമാക്കി

Last Updated : May 9, 2019, 9:16 PM IST

ABOUT THE AUTHOR

...view details