ലണ്ടന്‍: ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യയുടെ ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനില്‍. 9,000 കോടി രൂപ വിവിധ ബാങ്കുകളില്‍ നിന്നായ് വായ്പയെടുത്ത മല്യയെ തിരികെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് ലോകകപ്പ് കാണാന്‍ മല്യയെത്തുന്നത്. താന്‍ ലോകകപ്പ് മത്സരം കാണാനാണ് വന്നത് എന്ന് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടിയായി വിജയ് മല്യ പറഞ്ഞു. എന്നാല്‍ കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. അതിന് വേണ്ടിയുളള തയ്യാറെടുപ്പുകള്‍ നടന്ന് വരുന്നതായി മല്യ എഎന്‍ഐയോട് പ്രതികരിച്ചു.
തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം നടത്തുന്നതിനിടെ വിജയ് മല്യ ലോകകപ്പ് മത്സര വേദിയില്‍ - banks
മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ജൂലായില്‍ വാദം കേള്‍ക്കും.
വിജയ് മല്യ
മല്യയെ ഇന്ത്യയിലേക്ക് തിരിച്ച് അയക്കുന്നതുമായി ബന്ധപ്പെട്ട കേസ് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയിലാണ് നടക്കുന്നത്. തന്നെ തിരികെ അയക്കരുതെന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് താനെന്നുമാണ് മല്യയുടെ വാദം. എന്നാല്‍ മല്യയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2016 മാര്‍ച്ചിലാണ് വായ്പാ തട്ടിപ്പ് കേസില്‍ കുരുക്കിലായ മല്യ രാജ്യം വിട്ട് ബ്രിട്ടനിലേക്ക് കടന്നത്.