ജനീവ : കൊവിഡിനെ തുടർന്ന് ലോക്‌ഡൗൺ നിലനിൽക്കുന്ന രാജ്യങ്ങൾ ദ്രുതഗതിയിൽ ലോക്‌ഡൗൺ പിൻവലിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. ചില രാജ്യങ്ങൾ 'വീട്ടിൽ തുടരുന്നത്' അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാൻ ആലോചിക്കുന്നുണ്ടെന്നും എന്നാൽ ഈ തീരുമാനം കൊവിഡ് വ്യാപനത്തിന് ആക്കം കൂട്ടുമെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം പറഞ്ഞു.
ലോക്‌ഡൗൺ ഉടന്‍ പിൻവലിക്കരുതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോക്‌ഡൗൺ പെട്ടെന്ന് പിൻവലിക്കുന്നത് കൊവിഡ് വ്യാപനത്തെ വേഗത്തിലാക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം.
ഉടനെ ലോക്‌ഡൗൺ പിൻവലിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
രോഗം കൂടുതൽ സ്ഥിരീകരിച്ച രാജ്യങ്ങളുമായി നിയന്ത്രണങ്ങൾ സുരക്ഷിതമായി ലഘൂകരിക്കുന്നതിനെപ്പറ്റി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 100 മില്യൺ മാസ്‌കുകളും ഗ്ലൗസുകളും തുടങ്ങി ആവശ്യമായ സാമഗ്രികൾ ആരോഗപ്രവർത്തകർക്ക് എത്തിച്ചു നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.